LogoLoginKerala

വാളയാര്‍ കേസ്‌: അന്വേഷണം അട്ടിമറിക്കാന്‍ വീണ്ടും ശ്രമമെന്ന് പെണ്‍കുട്ടികളുടെ മാതാവ്

 
Valayar Case

വാളയാറില്‍ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസിലെ അന്വേഷണം മൂന്നാമതും അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയുമായി പെണ്‍കുട്ടികളുടെ അമ്മ. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ സര്‍ക്കാരും സിബിഐയും ഒത്തുകളിക്കുകയാണെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മലക്കം മറിഞ്ഞെന്നും വിമര്‍ശനം. കേസിലെ സിബിഐ തുരടന്വേഷണം പുരോഗമിക്കവേയാണ് കുടുംബത്തിന്റെയും സമരസമിതിയുടെയും ആശങ്ക.

പകരം നിയമനത്തിനെതിരെ സര്‍ക്കാര്‍ പ്രതിനിധി നിലപാടെടുത്തെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറയുന്നു. കേസിലെ നിജസ്ഥിതി പുറത്ത് വരാതിരിക്കാനാണ് രാജേഷ് മേനോനെ മാറ്റി നിര്‍ത്താനുള്ള ചരടുവലികള്‍ നടക്കുന്നതെന്നാണ് കുടുംബം പറയുന്നത്. മുഖ്യമന്ത്രിക്ക് നിയമനം സംബന്ധിച്ച്‌ നിരവധി കത്തുകള്‍ അയച്ചിട്ടും ഫലമുണ്ടായില്ലെന്നും ഇവര്‍ പറയുന്നു. കേസ് അന്വേഷിക്കുന്ന സിബിഐ ടീമില്‍ അടുത്തിടെ അഴിച്ചു പണി നടന്നിരുന്നു. നിലവില്‍ അന്വേഷണ സംഘത്തിന് ഒപ്പം എത്തുന്ന വ്യക്തി കൃത്യതയോടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് പറഞ്ഞ് നല്‍കാത്തത് ആശങ്കയുണ്ടാക്കുന്നു എന്നും പെണ്‍കുട്ടികളുടെ അമ്മ ചൂണ്ടികാട്ടി.