LogoLoginKerala

വന്ദേഭാരതില്‍ ലഭിച്ച ഭക്ഷണത്തില്‍ പുഴു, റെയില്‍വെയ്ക്ക് പരാതി നല്‍കി

 
wormin vandebharat food

കണ്ണൂര്‍- വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ വിതരണം ചെയ്ത പൊറോട്ടയില്‍ പുഴു. തിങ്കളാഴ്ച കണ്ണൂരില്‍നിന്ന് കാസര്‍കോട്ടേക്ക് നടത്തിയ സര്‍വീസിലെ ഇ1 കംപാര്‍ട്‌മെന്റില്‍ യാത്ര ചെയ്ത പയാത്രക്കാരന് ലഭിച്ച പൊറോട്ടയിലാണ് പുഴുവിനെ കണ്ടത്.  ട്രെയിനില്‍നിന്നു ലഭിച്ച പൊറോട്ടയില്‍നിന്നു പുഴുവിനെ ലഭിച്ചതായി കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ടിന് ഇദ്ദേഹം പരാതി നല്‍കി. തുടര്‍ നടപടികള്‍ക്കായി പരാതി പാലക്കാട് റെയില്‍വേ ഡിവിഷന് കൈമാറി. പൊറോട്ടയില്‍ പുഴുവിരിക്കുന്നതായി യാത്രക്കാരന്‍ കാണിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
നേരത്തെ ഫുഡ് വ്‌ലോഗറായ മൃണാള്‍ വന്ദേഭാരതിലെ മോശം ഭക്ഷണത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു. ഊണിന് വിളമ്പിയ ചോറും കറികളുമെല്ലാം കഴിക്കാന്‍ കൊള്ളാത്തതാണെന്ന് പറഞ്ഞ മൃണാളിന്റെ പേജില്‍ ബി ജെ പി അനുകൂലികളുടെ സൈബര്‍ ആക്രമണവുമുണ്ടായി.