LogoLoginKerala

വൈറലായ ഉത്തരക്കടലാസ് ആഫ്രിക്കയിലാണ്

 
Viral answer sheet
കുട്ടി പാസായി എന്നതിന് പകരം കുട്ടി അന്തരിച്ചു (She has passed awayഎന്നാണ് ടീച്ചർ എഴുതിവച്ചത്

വിദ്യാർഥിയുടെ ഉത്തരക്കടലാസിൽ പാസ്‌ഡ് എവേ എന്ന് എഴുതിയ ടീച്ചർ കേരളത്തിലെ ഏതെങ്കിലും സ്കൂളിലല്ല. ഇന്ത്യൻ സംസ്ഥാനങ്ങളിലുമല്ല. അങ്ങ് മലാവിയിലാണ്. ആഫ്രിക്കൻ രാജ്യമായ മലാവിയിൽ. ഇത് കേരളത്തിലെ ഏതോ ടീച്ചർ എഴുതിയതാണെന്ന വിധത്തിൽ മുഖ്യധാരാ മാധ്യമങ്ങൾ വരെ റിപ്പോർട്ട് നൽകിയിരുന്നു.

സ്ക്രീൻ ഷോട്ടിലുള്ള സ്കോർ കാർഡിൽ രേഖപ്പെടുത്തിയ വിഷയങ്ങളിൽ ചിചേവ (Chichewa)ഉൾപ്പെട്ടിട്ടുണ്ട്. ആഫ്രിക്കയിലെ മലാവിയുടെ ഔദ്യോഗിക ഭാഷയാണ് ചിചേവ. 2019-ലെ ഒരു സ്കോർ കാർഡാണിതെന്നാണ് സ്ക്രീൻ ഷോട്ടിൽനിന്ന് വ്യക്തമാകുന്നത്. കുട്ടിയുടെ പേര് കാർഡിലില്ല.
അഭിപ്രായമെഴുതുമ്പോൾ സംഭവിച്ച വ്യാകരണപ്പിശകാണ് ടീച്ചറെ ചതിച്ചത്. കുട്ടി പാസായി എന്നതിന് പകരം കുട്ടി അന്തരിച്ചു (She has passed away)എന്നാണ് ടീച്ചർ എഴുതി വച്ചത്. 
കണക്ക്, ഇംഗ്ലീഷ്, അഗ്രിക്കൾച്ചർ, ലൈഫ് സ്കിൽ, ആർട്സ്, സയൻസ് എന്നിവയാണ് സ്കോർ കാർഡിലെ മറ്റ് വിഷയങ്ങൾ. മിക്ക വിഷയങ്ങൾക്കും നല്ല മാർക്ക് നേടിയ കുട്ടി ക്ലാസിൽ ഏഴാമതാണെന്നും സ്കോർ കാർഡിൽ കാണാം.