'വേനല്‍ക്കുളിര്‍ തണ്ണീര്‍പ്പന്തല്‍'ഉദ്ഘാടനം ചെയ്തു
Mon, 13 Mar 2023

തിരുവനന്തപൂരം: വേനല്‍ച്ചൂടിന്റെ കാഠിന്യം കണക്കിലെടുത്ത് പ്രസ് ക്ലബിനു മുന്നില്‍ 'വേനല്‍ക്കുളിര്‍ - ദാഹമകറ്റാന്‍ പ്രസ് ക്ലബ് ' എന്ന പേരില്‍ പൊതുജനങ്ങള്‍ക്കായി തണ്ണീര്‍പ്പന്തല്‍ പ്രവര്‍ത്തനം ആരംഭിച്ചു. മന്ത്രിമാരായ ജി.ആര്‍. അനിലും ആന്റണി രാജുവും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി കെ.എന്‍. സാനു സ്വാഗതം ആശംസിച്ചു.സംഭാരം, തണ്ണിമത്തന്‍, നാരങ്ങാവെള്ളം എന്നിവ വിതരണം ചെയ്യുന്ന കൗണ്ടറിന്റെ പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെയാണ്.