LogoLoginKerala

ബാല സൗഹൃദ സംസ്ഥാനമാണ് സര്‍ക്കാര്‍ ലക്ഷ്യം; ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

 
veena

തിരുവനന്തപൂരം: ബാല സൗഹൃദ സംസ്ഥാനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുഞ്ഞുങ്ങളെ കേള്‍ക്കാന്‍ സമൂഹത്തില്‍ അവസരമൊരുക്കണം. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് പൊതുസമൂഹമാണെന്നും മന്ത്രി വ്യക്തമാക്കി. 

സംസ്ഥാന വനിത ശിശുവികസന വകുപ്പും സ്റ്റേറ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ പൊതുസമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തണമെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതു ഗതാഗതം, പൊതുസ്ഥലങ്ങള്‍ തുടങ്ങി എല്ലായിടങ്ങളും ബാല സൗഹൃദമാകണം. അതേസമയം കുഞ്ഞുങ്ങള്‍ക്ക് പറയാനുള്ളത് മുതിര്‍ന്നവര്‍ മനസ്സിലാക്കണമെന്നാണ് കുട്ടികളുടെ പ്രസിഡന്റ് ആയ നന്മ എസ്. പറയുന്നത്.

വ്യത്യസ്ത മേഖലകളില്‍ മികവുപുലര്‍ത്തിയ കുട്ടികള്‍ക്കുള്ള ഉജ്ജ്വലബാല്യം പുരസ്‌കാരവും മന്ത്രി വിതരണം ചെയ്തു. പുരസ്‌കാരം ലഭിച്ചപ്പോള്‍ വളരെയധികം സന്തോഷമുണ്ടെന്നും ഇനിയും ഒട്ടനവധി പുരസ്‌കാരങ്ങള്‍ നേടിയെടുക്കണമെന്ന് ആഗ്രഹമുണ്ടെന്നും കുഞ്ഞുങ്ങള്‍ പറഞ്ഞു. ാെരാജ്യത്തിന്റെ ഭാവിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നവരാണ് കുട്ടികളാണ്. വളര്‍ന്നുവരുന്ന കുഞ്ഞുങ്ങള്‍ക്ക് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഒട്ടനവധി സംഭാവനകള്‍ നല്‍കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.