LogoLoginKerala

എം വി ഗോവിന്ദന്റെ ആരോപണം; ദേശാഭിമാനിക്കെതിരെ വി ഡി സതീശന്‍

 
vd satheesan

കൊച്ചി- സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ആരോപണം പാര്‍ട്ടി പത്രത്തിനുണ്ടായ വെളിപാട് മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പെണ്‍കുട്ടിയുടെ മൊഴിയുണ്ടെങ്കില്‍ വിചാരണ സമയത്തോ അന്വേഷണ സമയത്തോ എന്തുകൊണ്ട് കാര്യമായി എടുത്തില്ല. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ മൊഴി രേഖപ്പെടുത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല.കേസില്‍ ശിക്ഷ വിധിച്ച ശേഷമുണ്ടായ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. മുഖ്യമന്ത്രി ആരോപണത്തിന്റെ ശരശയ്യയിലാണ്. അതിന്റെ കൂടെ പ്രതിപക്ഷത്തെ ഉള്‍പ്പെടുത്താനാണ് ശ്രമമെന്ന് സതീശന്‍ പറഞ്ഞു.

ദേശാഭിമാനി പത്രത്തിനെതിരെ പ്രതിപക്ഷ നേതാവ് രൂക്ഷവിമര്‍ശനം നടത്തി. വെറും മഞ്ഞപത്രത്തിന്റെ നിലവാരത്തിലാണ് ദേശാഭിമാനി തനിക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്നതെന്നും മഞ്ഞ പത്രക്കാരോട് സംസാരിക്കാന്‍ താല്പര്യം ഇല്ലെന്നുമാണ് അദ്ദേഹം ദേശാഭിമാനി ലേഖകന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടി. യാതൊരു പരസ്പര ബന്ധവുമില്ലാത്ത വെറും ആരോപണങ്ങള്‍ മാത്രമാണ് ദേശാഭിമാനി നടത്തുന്നത്. ഓരോ ദിവസവും വ്യാജവാര്‍ത്തകള്‍ മെനയുകയാണ്. ഇതിനൊന്നും മറുപടി അര്‍ഹിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.