വന്ദേഭാരതിന് നിറമാറ്റം; വെള്ളയ്ക്കും നീലയ്ക്കും പകരം ഓറഞ്ച് ചാര നിറം

വന്ദേഭാരത് ട്രെയിനുകളുടെ നിറം മാറ്റി കേന്ദ്ര സര്‍ക്കാര്‍. വെള്ളയും നീലയും നിറത്തിനു പകരം ഓറഞ്ച് ചാര നിറത്തിലുള്ള തീവണ്ടികളാണ് ഇനി പുറത്തിറങ്ങുക. കഴുകി വൃത്തിയാക്കാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ചാണ് പുതിയ നിറത്തിലുള്ള തീവണ്ടികള്‍ പുറത്തിറക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.
അതേസമയം, വന്ദേ ഭാരത് തീവണ്ടികളുടെ നിറം മാറ്റാനുള്ള തീരുമാനം ഇന്ത്യന്‍ പതാകയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിന് വൈഷ്ണവ് അറിയിച്ചു. ചെന്നൈ പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പുതിയ കോച്ചുകള്‍ പരിശോധിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതിക്കരിക്കുകയായിരുന്നു.
പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി 25 വന്ദേ ഭാരത് തീവണ്ടികള്‍ നിലവില്‍ നിര്‍മിച്ചു കഴിഞ്ഞു. രണ്ട് ട്രെയിനുകള്‍ ഉടന്‍ പുറത്തിറക്കും. 28-ാമത്തെ തീവണ്ടിയാണ് പരീക്ഷണടിസ്ഥാനത്തില്‍ പെയിന്റിങ്ങ് ചെയ്തതെന്ന് ഐ സി എഫ് അധികൃതര്‍ അറിയിച്ചു. എന്‍ഞ്ചിന് വെള്ള നിറവും ബാക്കി ബോഗികള്‍ക്ക് ഓറഞ്ച്-ചാര നിറവുമാണ് നല്‍കിയിരിക്കുന്നത്.