LogoLoginKerala

അനില്‍ ആന്റണി കുഴിയാനയെങ്കില്‍ ആന്റണിയും കുഴിയാനയല്ലേ: വി മുരളീധരന്‍

ട്രെയിന്‍ തീവയ്പ് അന്വേഷണം കാര്യക്ഷമല്ല
 
v muraleedharan

കോഴിക്കോട്- കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണി കുഴിയാനയാണെങ്കില്‍ എ കെ ആന്റണിയും കുഴിയാനയല്ലേയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കെ.സുധാകരന്‍ ആരെയാണ് കുഴിയാനയെന്ന് വിളിച്ചത്. അനില്‍ ആന്റണിയെയാണെങ്കില്‍ എ.കെ. ആന്റണിയും കുഴിയാനയല്ലേ. എ.കെ.ആന്റണി ആദര്‍ശ ധീരനായ നേതാവാണ്. കെ.സുധാകരന്റെ സൈബര്‍ സംഘമാണ് എ.കെ.ആന്റണിയെ ആക്രമിക്കുന്നത്. ഇനിയും നേതാക്കള്‍ ബിജെപിയിലേയ്ക്ക് വരുമെന്നും വി മുരളീധരന്‍ പറഞ്ഞു.
എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസില്‍ കേരള പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും മുരളീധരന്‍ പറഞ്ഞു. പ്രതി കേരളം വിട്ട് പോയത് സംസ്ഥാന പൊലീസിന്റെ കാര്യക്ഷമമായ നടപടികള്‍ ഉണ്ടാവാത്തതിനാലാണ്. ഡല്‍ഹിയിലുള്ള ആള്‍ കേരളം ആക്രമണത്തിന് തിരഞ്ഞെടുത്തതിന് ഉത്തരം കണ്ടെത്തണം. കേരള പോലീസ് പ്രതിയെ കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികളോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ പ്രതിയെ പിടികൂടി പോലീസിനെ ഏല്‍പിച്ചത്. അന്വേഷണം ഏത് ഏജന്‍സി എപ്പോള്‍ ഏറ്റെടുക്കുമെന്ന കാര്യത്തില്‍ ബന്ധപ്പെട്ട ഏജസികള്‍ വേണ്ട സമയത്ത് തീരുമാനമെടുക്കും. കേന്ദ്രത്തിന് തൃപ്തിയുണ്ടോ എന്ന് ആഭ്യന്തര വകുപ്പാണ് പറയേണ്ടത്. പറയേണ്ട സമയത്ത് അവര്‍ പറയും. എന്നാല്‍ സംഭവത്തില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിക്കാന്‍ കേന്ദ്രമന്ത്രി തയ്യാറായില്ല.