LogoLoginKerala

ഏക സിവില്‍ കോഡ്; ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും

 
Pinarayi Vijayan

കേന്ദ്ര സര്‍ക്കാരിന്റെ ഏക സിവില്‍ കോഡിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും. സിവില്‍ കോഡില്‍ നിന്നും കേന്ദ്രം പിന്മാറണമെന്നു പ്രമേയത്തിലൂടെ ആവശ്യപ്പെടും. പ്രതിപക്ഷം പ്രമേയത്തെ പിന്തുണയ്ക്കും. 15ാം നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഇന്നാണ് ആരംഭിച്ചത്. 12 ദിവസം സമ്മേളിച്ച് 24നു സമ്മേളനം സമാപിക്കും.

ഏക സിവില്‍ കോഡ് വിഷയത്തില്‍ ഭരണകക്ഷിയായ സിപിഎമ്മും പ്രതിപക്ഷമായ കോണ്‍ഗ്രസും പ്രത്യേകം പ്രചാരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. അതേസമയം, നിയമസഭയില്‍ മുഖ്യമന്ത്രിയുടെ പ്രമേയത്തെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. നേരത്തെ, പൗരത്വ നിയമ ഭേദഗതി വിഷയത്തിലും കേരള നിയമസഭ സമാനരീതിയില്‍ പ്രമേയം പാസാക്കിയിരുന്നു.

വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍, മതനിന്ദ തുടങ്ങിയ വിഷയങ്ങളില്‍ എല്ലാവര്‍ക്കും ബാധകമായ പൊതുനിയമം നടപ്പാക്കാനാണ് ഏക സിവില്‍ കോഡ് കൊണ്ടുവരുന്നത് എന്നാണ് കേന്ദ്രത്തിന്റെ വാദം.