LogoLoginKerala

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിച്ച് രണ്ട് മരണം; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍
 
Tragic Death

തൃശൂര്‍: തളിക്കുളത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ദമ്പതികളായ പുത്തന്‍പുരയില്‍ പത്മനാഭന്‍ (82), പാറുക്കുട്ടി(76)എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ അഞ്ചു പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുരുവായൂരിലേക്ക് തൊഴാന്‍ പോയവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. കാറിന്റെ ദിശ തെറ്റി ബസിലേക്ക് വന്നിടിക്കുകയായിരുന്നു. കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Content Highlights: KSRTC bus and car collision, Tragic Death