LogoLoginKerala

കോവിഡിനുശേഷം ആയുര്‍വേദത്തിലുള്ള വിശ്വാസം ലോകമാകെ വര്‍ധിച്ചു:മന്ത്രി ആന്റണിരാജു

 
Antony Raju

തിരുവനന്തപുരം:കൊവിഡിനുശേഷം ആയുര്‍വേദത്തിലുള്ള വിശ്വാസം ലോകമാകെ വര്‍ധിച്ചെന്ന് ഗതാഗതമന്ത്രി ആന്റണിരാജു.അഖില കേരള ഗവണ്‍മെന്റ് ആയുര്‍വേദ കോളെജ് അധ്യാപക സംഘടന(എ കെ ജി എ സി എ എസ്)യുടെ  ത്രിദിന സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മരുന്നുകളുടെ പാര്‍ശ്വഫലങ്ങളില്‍  ആകുലരാണ് ജനങ്ങള്‍.പാര്‍ശ്വഫലങ്ങളില്ലാത്തതും കൃത്രിമമല്ലാത്തതുമായ മരുന്നുകളിലൂടെ ആയുര്‍വേദത്തെ രോഗികള്‍ സ്വീകരിച്ചു.ജനകീയമായ അടിത്തറയും വിശ്വാസവുമാണ് ആയുര്‍വേദത്തിന്റെ ശക്തി.ശാസ്ത്ര സാങ്കേതികവിദ്യയുടെ വളര്‍ച്ചയെ ആയുര്‍വേദ ഗവേഷണത്തില്‍ കൂടുതലായി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
    
സംസ്ഥാന പ്രസിഡന്റ്  ഡോ.ഡി. ജയന്‍  അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ എം എ ഐ സംസ്ഥാന പ്രസിഡന്റ് ഡോ. സി.ഡി ലീന, ഡോ. ലാല്‍കുമാര്‍, ഡോ. കെ ജ്യോതിലാല്‍ ,  ഡോ. വി ജെ സെബി ,   ഡോ. എസ് ആര്‍ ദുര്‍?ഗാ പ്രസാദ്,   ഡോ.  സുരേഷ് കുമാര്‍ ,  ഷാമില്‍ മുഹമ്മദ്,  ഡോ. അര്‍ജുന്‍ വിജയ്,  ഡോ.എസ്. അനീഷ് , ഡോ. നയന ദിനേശ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഡോ. എസ്. ഗോപകുമാര്‍ സ്വാ?ഗതവും, സെക്രട്ടറി ഡോ. സുനീഷ് മോന്‍ നന്ദിയും പറഞ്ഞു.