തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര; പതാക ഏറ്റുവാങ്ങൽ ചടങ്ങ് ഇന്ന്
Aug 19, 2023, 07:39 IST

തൃപ്പൂണിത്തുറ: പതിവ് തെറ്റിക്കാതെ അത്തച്ചമയഘോഷയാത്രയ്ക്കൊരുക്കി തൃപ്പുണിത്തുറ. അത്തച്ചമയ ഘോഷയാത്രയുടെ പതാക ഏറ്റുവാങ്ങൽ ചടങ്ങ് ഇന്ന് നടക്കും. രാജ ഭരണത്തിന്റെ ആസ്ഥാനമായിരുന്ന ഹിൽപാലസ് അങ്കണത്തിൽ വെച്ച് രാജകുടുംബത്തിന്റെ പ്രതിനിധിയായ അനുജൻ തമ്പുരാനിൽ നിന്ന് നഗരസഭാധ്യക്ഷ രമ സന്തോഷ് പതാക ഏറ്റുവാങ്ങും.
ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ അത്തം നഗറിലാണ് പതാക ഉയർത്തുക. തുടർന്ന് ഹിൽ പാലസിൽ നിന്ന് തുടങ്ങുന്ന അത്തം ഘോഷയാത്രയുടെ വിളംബരം അറിയിച്ചുള്ള ചെറു ഘോഷയാത്ര കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ സ്വീകരണം നൽകും.
അത്തം ഘോഷയാത്രയുടെ ഉദ്ഘാടനം 20നു രാവിലെ 9.30നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.