LogoLoginKerala

ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗതം സ്തംഭിച്ചു;

 
ooty

ഗൂഡല്ലൂര്‍: ഊട്ടി-ഗൂഡല്ലൂര്‍ ദേശീയപാതയില്‍ ഗതാഗത സ്തംഭിച്ചു. മേലെ ഗൂഡല്ലൂര്‍ സെൻറ് മേരീസ് ചര്‍ച്ചിന് സമീപത്തെ വളവിലെ പാലം ഇടിഞ്ഞ് അപകട ഭീഷണിയിലായതിനാലാണ് ഈ ഭാഗത്തേക്കുള്ള വാഹന ഗതാഗതം നിലവിൽ നിർത്തലാക്കിയിരിക്കുന്നത്.

പാതയിലെ ഗതാഗത തടസ്സം മൂലം കര്‍ണാടക, കേരളം എന്നിവിടങ്ങളിലേക്കുള്ള ദീര്‍ഘദൂര ബസ്സുകള്‍ അടക്കം കുടുങ്ങിയ സ്ഥിതിയിലാണ്. ശനിയാഴ്ച വൈകീട്ട് രാഹുല്‍ഗാന്ധിയും സംഘവും കടന്നുപോയി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ പാലം ഒരു ഭാഗം ഇടിഞ്ഞ് ഗതാഗത  തടസ്സം ഉണ്ടായത് 

കാലപ്പഴക്കംചെന്ന പഴയപാലം നിലനിര്‍ത്തി സമീപത്തുകൂടെ മറ്റൊരു പാലം നിര്‍മിക്കുന്നതിന് പണികള്‍ നടന്നുവരികയാണ്. ദേശീയപാത വികസന അതോറിറ്റിയുടെ കീഴിലുള്ള കരാറുകാരാണ് പണി ഏറ്റെടുത്ത് നടത്തുന്നത്. 

ഇപ്പോൾ നടുവട്ടത്തില്‍ നിന്ന് സിമൻറ് റിങ്ങുകള്‍ കൊണ്ടുവന്ന് താല്‍ക്കാലികമായി പാത ഒരുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.