LogoLoginKerala

വയനാട്ടിലെ ഒരു വീടിനുള്ളിൽ കടുവ കയറി; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 
tiger

വയനാട്‌ പനവല്ലിയിൽ വീടിനുള്ളിൽ കടുവ കയറി. പുഴക്കര കോളനിയിലെ കയമയുടെ വീട്ടിനുള്ളിലേക്കാണ് കടുവ കയറിയതായി വീട്ടുകാർ പറയുന്നത്. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

കയമയും ഭാര്യയും പുറത്ത് ഇരിക്കുമ്പോഴാണ് കടുവയെത്തിയത്‌ എന്ന് വീട്ടുകാർ പറഞ്ഞു. പട്ടിയെ ഓടിച്ചാണ് കടുവ വീട്ടിനുള്ളിലേക്ക് കയറിയത്. കടുവയെ കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് അവർ പറഞ്ഞു.

വീടിന്റെ തറയില്‍ കടുവ നഖം കൊണ്ട് മാന്തിയ പാടുകളുണ്ട്‌. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മേഖലയില്‍ പരിശോധന നടത്തി. മാസങ്ങളായി കടുവാഭീതി നിലനിൽക്കുന്ന സ്ഥലമാണ്‌ പനവല്ലി. ഇന്നലെയും പനവല്ലി സര്‍വാണിയില്‍ കടുവ ഇറങ്ങിയിരുന്നു. വനംവകുപ്പ് കൂടുകള്‍ സ്ഥാപിച്ച് കാത്തിരുന്നെങ്കിലും കടുവയെ പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് ഒന്നില്‍ക്കൂടുതല്‍ കടുവകളുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.