ഉത്തർപ്രദേശിൽ മൂന്ന് നില കെട്ടിടം തകർന്ന് 2 പേർ മരിച്ചു; 3 പേരോളം കുടുങ്ങിക്കിടക്കുന്നു
Updated: Sep 4, 2023, 07:38 IST

ഉത്തർപ്രദേശ്; ബരാബങ്കിയിൽ തിങ്കളാഴ്ച പുലർച്ചെ മൂന്ന് നില കെട്ടിടം തകർന്ന് രണ്ട് പേർ മരിക്കുകയും മൂന്ന് പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയുമാണ്
പുലർച്ചെ മൂന്ന് മണിയോടെയാണ് വിവരം ലഭിച്ചതെന്നും ഉടൻ തന്നെ സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ടീമുകൾ രക്ഷാപ്രവർത്തനം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 12 പേരെ രക്ഷപ്പെടുത്തിയവരിൽ രണ്ട് പേർ ആശുപത്രിയിൽ മരിച്ചു.