പത്ത് കോടി അവർ ഒരുമിച്ച് വാങ്ങി
Aug 22, 2023, 14:32 IST

കേരള സർക്കാരിന്റെ ഈ വര്‍ഷത്തെ മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനത്തിനര്‍ഹരായ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് 10 കോടിയുടെ ഒന്നാം സമ്മാനത്തുക ഏറ്റുവാങ്ങി.
ഭാഗ്യക്കുറി നറുക്കെടുപ്പ് വേദിയായ തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ നടന്ന പരിപാടിയില്‍ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാലാണ് തുക ഹരിതസേനാംഗങ്ങള്‍ക്ക് കൈമാറിയത്.
ഗതാഗതമന്ത്രി അഡ്വ ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.