LogoLoginKerala

പ്രഭാത ഭക്ഷണ പദ്ധതി; "കുട്ടികൾ രണ്ട് തവണ ഭക്ഷണം കഴിക്കുന്നത് കൊണ്ട് സ്കൂളുകളിലെ കക്കൂസുകൾ നിറയുന്നതായി ദിനമലർ പത്രം; തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധം

 
dinamalar

ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിയെ അവഹേളിച്ച് വാർത്ത നൽകിയ ദിനമലർ പത്രത്തിന് എതിരെ വ്യാപക പ്രതിഷേധം. പത്രത്തിന്റെ കോപ്പികൾ കത്തിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സംഭവത്തിൽ ദിനമലർ പത്രത്തിന്റെ ഓഫീസിൽ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

തമിഴ്‌നാട്ടിലെ സർക്കാർ സ്കൂളുകളിൽ ഒന്ന്മുതൽ അഞ്ച് വരെയുള്ള ക്ലാസ്സുകളിലെ പതിനേഴ് ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന നിലയിലാണ് സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഗാടനം ചെയ്തത്.  ഈ പദ്ധതി ദേശിയ തലത്തിൽ തന്നെ വലിയ ചർച്ചയാവുകയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രധിനിധി സംഘങ്ങളെ ചെന്നൈയിലേക്ക് ആഴ്ച്ച് ഇതിനെ കുറിച്ച പഠിക്കാൻ തീരുമാനിക്കുകയും ചെയ്തിരിക്കുന്നതിനിടയിലാണ് തമിഴ്നാട്ടിലെ പ്രമുഖ ദിനപത്രമായ ദിനമാലറിന്റെ രണ്ട് എഡിഷനുകളിൽ കഴിഞ്ഞ ദിവസം ഒന്നാം പേജിൽ പ്രധാനപ്പെട്ട വാർത്തയായി ഈ പദ്ധതിയെ അവഹേളിക്കുന്ന തരത്തിൽ ഒരു വാർത്ത വന്നത്.

കുട്ടികൾ രണ്ട് തവണ ഭക്ഷണം കഴിക്കുന്നത് കൊണ്ട്  സ്കൂളുകളിലെ കക്കൂസുകൾ നിറയുന്നു എന്ന തരത്തിലാണ് വാർത്ത വന്നത് ഈറോഡ് സേലം എന്നീ എഡിഷനുകളുടെ പത്രത്തിലാണ് ഈ വാർത്ത ഒന്നാം പേജിൽ നൽകിയത്. സ്കൂളുകളിൽ നിന്നുമുള്ള അധ്യാപകരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന വിശദീകരണവും വാർത്തയ്ക്ക് നൽകിയിരുന്നു. ഈ റിപ്പോർട് പുറത്ത് വന്നതിന് പിന്നാലെ മുഖ്യമന്ത്രി എം.കസ്റ്റലിന് അതിരൂക്ഷമായ ഭാഷയിൽ തന്നെ വിമർശനം ഉന്നയിച്ചിരുന്നു. നിലവിലിപ്പോൾ ദിനമലർ പത്രത്തിന്റെ കോപ്പികൾ വ്യാപകമായി കത്തിച്ചു പ്രതിഷേതിച്ചുകൊണ്ട് ഇരിക്കുകയാണ്. നിരവധി സ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ യൂണിഫോം ഇട്ട് കൊണ്ട് സ്കൂളിന് മുൻപിൽ നിന്നുകൊണ്ട് ദിനമലർ പത്രത്തിന്റെ കോപ്പികൾ കത്തിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.