വീണ്ടും പുലിയിറങ്ങി; പത്തനംതിട്ടയിൽ ഇന്നലെ കണ്ടത് 3 പുലികളെയെന്ന് നാട്ടുകാര്‍
Aug 20, 2023, 15:21 IST

പത്തനംതിട്ട: കൂടലില്‍ വീണ്ടും പുലിയിറങ്ങി. ഇന്നലെ പ്രദേശത്ത് കണ്ടത് 3 പുലികളെയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ക്യാമറകള്‍ പരിശോധിക്കുമെന്ന് വനവകുപ്പ് പറയുമ്പോഴും പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍. കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടലില്‍ പശുക്കുട്ടിയെ കൊന്ന് തിന്നത് പുലി തന്നെയെന്ന് ഉറപ്പായി.
പ്രദേശത്ത് പുലിയെ കണ്ടെന്ന് സ്ഥിരീകരിച്ച സ്ഥലത്ത് വനം വകുപ്പ് കൂട് സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വീടിനോട് ചേര്‍ന്ന തൊഴുത്തില്‍ നിന്നും പശുക്കുട്ടിയെ പിടിച്ചത് പുലിയാണെന്ന് ഇതോടെ സ്ഥിരീകരിച്ചു.
ഇഞ്ചപ്പാറ വെള്ളമൊഴുക്കും പാറയില്‍ ബാബുവിന്റെ വീട്ടിലെ തൊഴുത്തില്‍ കെട്ടിയിയിരുന്ന പശുക്കിടാവിനെയാണ് പുലി കൊന്ന് തിന്നത്.