ഷാജൻ സ്‌കറിയയുടേത് അപകീർത്തിപരമായ പരാമർശമെന്ന് സുപ്രീം കോടതി; അറസ്‌റ്റിന് തൽക്കാലത്തേക്ക് സ്‌റ്റേ

മറുനാടന്‍ മലാളി ഉടമ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. അടുത്ത തവണ കേസ് പരിഗണിക്കുന്നതു വരെ അറസ്റ്റ് വേണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. അതേസമയം, പട്ടികജാതി അതിക്രമം നിലനില്‍ക്കുമോ എന്നത് പരിശോധിയ്ക്കണമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
പട്ടികജാതി- പട്ടിക വര്‍ഗ പീഡന നിരോധന നിമപ്രകാരം കേസെടുക്കാനാകില്ല. നിലനില്‍ക്കുന്നത് അപകീര്‍ത്തികരമായ കുറ്റം മാത്രമാണെന്നും സുപ്രീംകോതി ചൂണ്ടിക്കാട്ടി. കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍ നല്‍കിയ കേസിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ ഹര്‍ജി ഈ മാസം 17-ാം തീയതി പരിഗണിക്കാന്‍ ഇരുന്നതായിരുന്നു. എന്നാല്‍ അടിന്തര പ്രാധാന്യമുള്ള ഹര്‍ജിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി ഇന്ന് പരിഗണനയ്‌ക്കെടുത്തത്.
മെയ് 25-ാം തീയതിയാണ് ഷാജന്‍ സക്‌റിയ അയാളുടെ വാര്‍ത്താ ചാനലില്‍ ഇട്ടത്. തുടര്‍ന്ന് നിരവധി മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് ശ്രീനിജന്‍ എളമക്കര പൊലീസിനു കേസ് നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് എഫ് ഐ ആര്‍ ഫയല്‍ ചെയ്തതോടെ ഷാജന്‍ സ്‌കറിയ ഒളിവില്‍ പോവുകയും ചെയ്തു. ഷാജന്‍ സ്‌കറിയയ്ക്കു പുറമെ സിഇഒ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ റിജു എന്നിവരും പ്രതികളാണ്. കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം അംഗീകരിച്ചില്ല.