ഭക്ഷണത്തില്‍ മണ്ണ് വാരിയിട്ടു; ഇടപ്പള്ളിയിലെ ഹോട്ടലില്‍ വിദ്യാര്‍ത്ഥികളുടെ പരസ്യ മദ്യപാനം

ഇടപ്പള്ളിയിലെ ഹോട്ടലില്‍ വിദ്യാര്‍ത്ഥികളുടെ പരസ്യ മദ്യപാനം. ഇടപ്പള്ളി മരോട്ടിച്ചാല്‍ താല്‍ റെസ്റ്റോറന്റിലാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ ഹോട്ടലില്‍ ചെന്ന് പരസ്യമായി മദ്യപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഹോട്ടല്‍ ജീവനക്കാര്‍ സംഭവം ചോദ്യം ചെയ്തതോടെ വിദ്യാര്‍ത്ഥികള്‍ പ്രകോപിതരായി. പിന്നീട് കയ്യാങ്കളിയിലെത്തുകയായിരുന്നു.
ഹോട്ടല്‍ ജീവനക്കാരുമായി പിടിവലിയായതോടെ വിദ്യാര്‍ത്ഥികള്‍ ഹോട്ടലിലെ ഭക്ഷണത്തില്‍ മണ്ണ് വാരിയിട്ടു. ജീവനക്കാര്‍ സംഭവം പൊലീസില്‍ പരാതി നല്‍കി. കേസില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സ്വദേശികളായ ആഷിക്ക്, ഇസ്മായില്‍, മുഹമ്മദ് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.
വിദ്യാര്‍ത്ഥികളില്‍ നിന്നും കഞ്ചാവും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയുടെ കൂടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.