LogoLoginKerala

പോര്‍വിളിയുടെ ഓര്‍മപുതുക്കി; ഓണത്തല്ല് ഇത്തവണ ആഗസ്റ്റ് 30ന് തൃശ്ശൂരിൽ അരങ്ങേറും

 
onam

തൃശൂര്‍; കുന്നംകുളത്ത് സംഘടിപ്പിച്ച് വരുന്ന ഓണത്തല്ല് അഥവാ കയ്യാങ്കളി ഇത്തവണ ആഗസ്റ്റ് 30ന് ഉച്ചതിരിഞ്ഞ് രണ്ടിന് ജവഹർ സ്ക്വയറിൽ അരങ്ങേറും. തൃശ്ശൂര്‍ കുന്നംകുളം പോപ്പുലർ ആർട്സ് ആൻഡ് സ്പോർട്സ് സെൻ്റർ ആണ് ഓണ്ണത്തല്ല് സംഘടിപ്പിച്ച് വരുന്നത്. സാമ്പത്തിക നഷ്ടം സഹിച്ചു കൊണ്ടാണ് എല്ലാവർഷവും ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

കുന്നംകുളത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന കലാവിരുന്നാണ് ഓണത്തല്ല്.  വിനോദസഞ്ചാര വകുപ്പിന്റെ ഓണാഘോഷ പരിപാടിയിൽ ഉൾപ്പെടുത്തി ഓണത്തല്ലിന് പ്രത്യേക സഹായം നൽകണമെന്ന് ഭാരവാഹികൾ  ആവശ്യപ്പെട്ടു. 

3 വർഷമായി സംസ്ഥാന സർക്കാരിൻ്റെ സഹായം ലഭിക്കാറില്ല. അഞ്ചര ലക്ഷം രൂപ സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കാനുണ്ട്. എസി മൊയ്തീൻ മന്ത്രിയായിരുന്ന സമയത്താണ് അവസാനമായി സഹായം അനുവദിച്ചത്. ഓണത്തല്ല്  നിലനിർത്താൻ സർക്കാർ സഹായം ആവശ്യമാണന്നും ഭാരവാഹികൾ വ്യക്തമാക്കി.

ആഗസ്റ്റ് 30ന് ഉച്ചതിരിഞ്ഞ് ഘോഷയാത്രയ്ക്ക് ശേഷം ഓണത്തല്ല് ഏ.സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും പോലീസ് ഓഫീസർമാരും ചടങ്ങിൽ പങ്കെടുക്കും.