LogoLoginKerala

ലാവലിൻ കേസ് വീണ്ടും മാറ്റി

 
pinarayi

ഡൽഹി: ലാവലിൻ കേസ് വീണ്ടും മാറ്റി. സിബിഐയുടെ അസൗകര്യത്തെ തുടർന്നാണ് കേസ് വീണ്ടും മാറ്റിയിരിക്കുന്നത്. മറ്റ് അഭിഭാഷകർ അടക്കം ഇന്ന് കോടതിയിൽ എത്തിയിരുന്നു. സിബിഐക്ക് വേണ്ടി ഹാജരാകേണ്ട അഭിഭാഷകൻ എസ്.വി.രാജു  മറ്റൊരു കേസിന്റെ തിരക്കിലാണെന്നും ഈ സാഹചര്യത്തിൽ അദ്ദേഹത്തിന് ഹാജരാകാൻ സാദിക്കില്ലന്നുമാണ് സിബിഐ സുപ്രീംകോടതിയിൽ അറിയിച്ചിരിക്കുന്നത്. രണ്ടുമാസം മുന്‍പ് ലിസ്റ്റ് ചെയ്ത കേസിലാണ് ഇന്നും സിബിഐയുടെ മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാകാതിരുന്നത്. 

അതേസമയം കേസ് വീണ്ടും മാറ്റിവെക്കണമോ അതല്ലങ്കിൽ കുറച്ചു കഴിഞ്ഞു പരിഗണിക്കണമോ ഈ ഒരു തീരുമാനത്തിൽ ആർക്കെങ്കിലും എതിർപ്പുണ്ടോ എന്നാ  എന്ന കോടതിയുടെ ചോദ്യത്തിന് സിബിഐയുടെ ആവശ്യം ആരും തള്ളിയതുമില്ല.  ഇതും കൂടി ചേർത്ത് 34ാമത്തെ തവണയാണ് കേസ് മാറ്റുന്നത്.   

ഇനി എന്നു കേസ് പരിഗണിക്കുമെന്നതിനെ സംബന്ധിച്ചുള്ള ഒരു തീയതി സുപ്രീംകോടതി അറിയിച്ചിട്ടില്ല. കഴിഞ്ഞ 6 വർഷത്തിൽ ഏറെയായി ലാവലിൻ കേസ് കോടതിക്ക് മുന്നിൽ എത്തുകയും അഭിഭാഷകരുടെ  ആവശ്യപ്രകാരം മാറ്റുകയും കൂടാതെ സിബിഐയുടെ ആവശ്യപ്രകാരം ഇപ്പോൾ രണ്ട് തവണ വീണ്ടും മാറ്റിവെക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പടെ മൂന്നുപേരെ കുറ്റവിമുക്തരാക്കിയ  ഹൈക്കോടതി വിധിക്കെതിരെ സിബിഐ തന്നെ സമര്‍പ്പിച്ച ഹര്‍ജിയാണ് പരിഗണനയില്‍ ഉള്ളത്.