കേരളത്തില്‍ ജനതാദള്‍ (എസ്) നിലപാട് മാറില്ല.
Updated: Sep 15, 2023, 14:32 IST
കോര്‍പ്പറേറ്റുകള്‍ക്ക് സഹായകമായ നടപടികള്‍ മാത്രം സ്വീകരിക്കുന്ന വര്‍ഗ്ഗീയ ശക്തികളായ ബി ജെ പി യെയും, ജനവിരുദ്ധമായ നവ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ ഇന്ത്യയില്‍ ഉത്ഘാടനം ചെയ്ത കോണ്‍ഗ്രസ്സിനെയും എതിര്‍ക്കുക എന്ന ജനതാദള്‍ (എസ്) ദേശീയ പ്ലീനം അംഗീകരിച്ച രാഷ്ട്രീയ നിലപാടില്‍ നിന്നും ഒട്ടും വ്യതിചലിക്കാതെ, കേരളത്തിലെ ജനതാദള്‍ (എസ്) പാര്‍ട്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം തുടരുമെന്ന് സംസ്ഥാന പ്രസിഡണ്ട് മാത്യു ടി. തോമസ് പ്രസ്താവിച്ചു. കഴിഞ്ഞ 40 ല്‍ അധികം വര്‍ഷങ്ങളായി തുടരുന്ന നിലപാടിലും സമീപനത്തിലും മാറ്റം വരുത്തേണ്ട യാതൊരു സാഹചര്യവും കേരളത്തിലെ പാര്‍ട്ടിക്കില്ല എന്നദ്ദേഹം വ്യക്തമാക്കി.