LogoLoginKerala

നെല്ല് സംഭരണ വിഷയം; താൻ കർഷക പക്ഷത്ത് പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് നടൻ ജയസൂര്യ

 
jayasurya

തിരുവനന്തപുരം: നെല്ല് സംഭരണ വിഷയത്തിൽ താൻ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നതായി നടൻ ജയസൂര്യ. തനിക്ക് കക്ഷി രാഷ്ട്രീയമില്ല  താൻ കർഷക പക്ഷത്താണ് ആറുമാസം മുൻപ് സംഭരിച്ച നെല്ലിന്റെ വില ഇനിയും കർഷകർക്ക് കൊടുക്കാത്തത് അനീതിയല്ലേ എന്നും ജയസൂര്യ ചോദിച്ചു.

കളമശ്ശേരിയിലെ വേദിയിൽ എത്തിയപ്പോഴായിരുന്നു കൃഷി മന്ത്രി അവിടെ ഉണ്ടെന്ന കാര്യം അരിഞ്ഞത് എന്നും ജയസൂര്യ കൂട്ടിച്ചേർത്തു. കർഷകരുടെ വിഷയം വേദിയിൽ പറയാതെ നേരിട്ട് പറഞ്ഞാൽ അത് ലക്ഷ്യപ്രാപ്തിയിൽ എത്തില്ലന്നും  ഇടത് വലത് ബിജെപി രാഷ്ട്രീയവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ജയസൂര്യ പറഞ്ഞു.

തന്റെ സുഹൃത്തും നടനുമായ കൃഷ്ണപ്രസാദുമായി ഞാൻ കൃഷികാര്യങ്ങൾ ചർച്ച ചെയ്യാറുണ്ട്. സംഭരിച്ച നെല്ലിന്റെ വില ആറുമാസത്തിലേറെ കഴിഞ്ഞിട്ടും കർഷകർക്ക് കിട്ടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞാണ് താൻ അറിയുന്നതെന്നും ജയസൂര്യ പറഞ്ഞു