LogoLoginKerala

കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ അവഹേളിച്ച സംഭവം; മാപ്പ് പറഞ്ഞ് വിദ്യാർഥികൾ

 
maharajas

കൊച്ചി  : മഹാരാജാസ് കോളേജിൽ ക്ലാസ് എടുക്കുന്നതിനിടെ കാഴ്ച പരിമിതിയുള്ള അധ്യാപകകനെ അവഹേളിച്ച സംഭവത്തിൽ വിദ്യാർഥികൾ മാപ്പ് പറഞ്ഞു. കെ.എസ്.യു നേതാവടക്കം 6 വിദ്യാർത്ഥികളാണ് അധ്യാപകനോട് മാപ്പ് പറഞ്ഞത്. കഴിഞ്ഞ മാസമായിരുന്നു സംഭവം.

തെറ്റ് ചെയ്ത വിദ്യാർത്ഥികൾ അദ്ധ്യാപകനോട് മാപ്പ് പറയണമെന്ന് ആവശ്യവുമായി കോളേജ് കൗൺസിൽ രംഗത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു വിദ്യാർത്ഥികൾ മാപ്പ് പറഞ്ഞത്. മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് വിദ്യാർഥികൾ മാപ്പ് ചോദിച്ചത് കൂടാതെ ഈ തെറ്റ് ഇനി ആവർത്തിക്കില്ലെന്നും വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ അധ്യാപകനായ പ്രിയേഷിന് ഉറപ്പ് നൽകുകയും ചെയ്തു. 

കാഴ്ചപരിമിത്തുള്ള അധ്യാപകനായ പ്രിയേഷ് മഹാരാജാസ് കോളേജിൽ ക്ലാസ് എടുക്കുന്നതിനിടെ വിദ്യാർത്ഥികൾ ബഹളമുണ്ടാക്കുകയും എഴുന്നേറ്റ് നടക്കുകയും ചെയ്തു പലരും ഫോണിൽ കളിച്ചു അലസമായും ഇരിക്കുന്ന ദൃശ്യങ്ങൾ പകർത്തി വിദ്യാർത്ഥികൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതോടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. സംഭവം പുറത്തു അറിഞ്ഞതോടെ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു.