ഷാജന്‍ സ്‌കറിയയെ കയ്യേറ്റം ചെയ്ത സംഭവം; വിശദീകരണവുമായി രാജേഷ് കൃഷ്ണ
കുടുംബാംഗങ്ങളെ വരെ വലിച്ചിട്ടിട്ടുള്ള സൈബര്‍ ബുള്ളിയിങ്ങാണ് ഷാജന്‍ സ്‌കറിയുടേത്, ദീര്‍ഘകാലമായി വ്യാജവാര്‍ത്തകള്‍ പടച്ച് വിട്ട് ചോറുണ്ണുന്നവനെ കണ്ടപ്പോഴുള്ള വികാരപ്രകടനമാണ് നടന്നതെന്ന് തുറന്ന് പറഞ്ഞ് രാജഷ് കൃഷ്ണ
വാസ്തവമില്ലാത്ത വാര്‍ത്തകള്‍ നല്‍കി കുപ്രസിദ്ധനായ ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ആളുകള്‍ രംഗത്ത്. ലണ്ടന്‍ വിമാനത്താവളത്തില്‍ വച്ച് ഷാജന്‍ സ്‌കറിയയെ കൈകാര്യം ചെയ്ത രാജേഷ് കൃഷ്ണയാണ് പ്രകോപനത്തിന്റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. കുടുംബാംഗങ്ങള്‍ക്ക് എതിരെ വരെ നീണ്ട തരംതാണ അസഹനീയമായ സൈബര്‍ ബുള്ളിയിങ്ങാണ് ഷാജന്‍ സ്‌കറിയ നടത്തിയിരിന്നതെന്നും ഇതില്‍ സഹികെട്ടാണ് ഒടുവില്‍ കൈകാര്യം ചെയ്യേണ്ടി വന്നതെന്നും രാജേഷ് വെളിപ്പെടുത്തി. തന്റെ പ്രവര്‍ത്തിയുടെ കാര്യത്തില്‍ കുടുംബാംഗങ്ങള്‍ക്ക് അടക്കം ആര്‍ക്കും എതിരഭിപ്രായമില്ലെന്നും രാജേഷ് ചൂണ്ടികാട്ടി.
2017 ല്‍ ഒരു പരിപാടിയുടെ വാര്‍ത്തയിടാന്‍ അതിന്റെ സംഘാടകരോട് ഷാജന്‍ സ്‌കറിയ പൈസ ചോദിച്ചത് താന്‍ ചോദ്യം ചെയ്‌തെന്നും അന്ന് മുതല്‍ തന്നോടുള്ള വൈരാഗ്യം ഷാജന് തുടങ്ങിയെന്നും രാജേഷ് വ്യക്തമാക്കി. ജിഷാ വധക്കേസില്‍ ഇലക്ഷന്‍ വരെ സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ നിരന്തരം കള്ളങ്ങള്‍ പ്രചരിപ്പിച്ച് വോട്ടെടുപ്പിന് ശേഷം ' ഇതുവരെ എഴുതിയതെല്ലാം കഥകളാണെന്ന് കരുതി മറന്നേക്കൂ' എന്ന് പറഞ്ഞതിനെ ചോദ്യം ചെയ്തതോടെ ഇത് ഇരട്ടിച്ചു, 'ഫ്രോഡ് ' എന്ന വാക്ക് ചേര്‍ത്തായി പിന്നീടുള്ള സംസാരമെല്ലാം , തന്റെ കുടുംബാംഗങ്ങള്‍ക്ക് എതിരെയും അനാവശ്യ സൈബര്‍ ആക്രമണമാണ് ഷാജന്‍ നടത്തിയതെന്നും രാജേഷ് പറയുന്നു.
ഷാജന് വ്യക്തിവിരോധമുള്ള രാഷ്ട്രീയക്കാരെയും ഒട്ടനവധി സ്ത്രീകളെയും വരെ മാധ്യമസ്വാതന്ത്ര്യം എന്ന പേരില്‍ നിരന്തരം അധിക്ഷേപിക്കുന്നു, ഇതേ സ്വാതന്ത്ര്യമുള്ള മറ്റ് മാധ്യമങ്ങള്‍ എന്തുകൊണ്ട് അത് ഏറ്റുപിടിക്കുന്നില്ല എന്നത് പൊതുസമൂഹം മനസ്സിലാക്കണം, സ്വന്തം അനുചരവൃന്ദത്തില്‍പ്പെട്ട ചിലരെപ്പറ്റിയുള്ള സത്യസന്ധമായ വാര്‍ത്തകള്‍ വരെ ഒഴിവാക്കാനും അവരെ വെള്ളപൂശാനും നിരന്തരം ശ്രമിക്കുന്ന ഒരു ചാനലിനെ പിന്തുണക്കുന്നവര്‍ ആ ജീര്‍ണ്ണതയെ വളര്‍ത്തുന്നവരാണെന്നും രാജേഷ് കൂട്ടിചേര്‍ത്തു. സൈബറിടത്തില്‍ ആളെക്കൂട്ടാനായി എന്ത് വൃത്തികേടും കാണിക്കാന്‍ മടിയില്ലാത്ത ആളാണ് ഷാജനെന്നും, ഇതില്‍ സഹികെട്ടാണ് തന്റെ പ്രതികരണമെന്നും രാജേഷ് വ്യക്തമാക്കി.