ജയില്‍ സുപ്രണ്ടിനെ കയ്യേറ്റം ചെയ്ത സംഭവം; ആകാശ് തിലങ്കേരിയുടെ ജാമ്യാപേക്ഷ തള്ളി

വിയ്യൂര്‍ ജയില്‍ സുപ്രണ്ടിനെ കയ്യേറ്റം ചെയ്ത കേസില്‍ ആകാശ് തില്ലങ്കേരിയുടെ ജാമ്യാപേക്ഷ തള്ളി. ആകാശ് തില്ലങ്കേര്, ജിജോ കെ വി എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.
ജയിലിലെ ദൃശ്യങ്ങള്‍ കാണാന്‍ കഴിയാത്ത വിധം സെല്ലിനു മുന്നിലെ ക്യാമറ ആകാശ് തുണി വച്ചു മറച്ചിരുന്നു. അത് ശ്രദ്ധയില്‍പ്പെട്ട സുപ്രണ്ട് ഈ കാര്യം ആകാശിനോട് ചോദിച്ചിരുന്നു. എന്നാല്‍ ആ വിരോധത്തിലാണ് ജയില്‍ ഓഫീസ് മുറിയില്‍ വച്ച് ആകാശ് സൂപ്രണ്ടിനെ ആക്രമിച്ചത്.
ആകാശിന്റെ സെല്ലില്‍ പരിശോധനയ്ക്കെത്തിയ ജയില്‍ ഉദ്യോഗസ്ഥനായ രാഹുല്‍ മുറിയുടെ ഒരു ഭാഗം തുണി വച്ച് മറച്ചു കെട്ടിയത് ചോദ്യം ചെയ്തു. ഫോണ്‍ ഉപയോഗിക്കുന്നുവെന്ന സംശയവും പ്രകടിപ്പിച്ചു. പിന്നാലെ തില്ലങ്കേരി ജയിലര്‍ക്ക് മുന്നില്‍ പരാതിയുമായെത്തി. ഈ സമയം രാഹുലും അവിടേക്ക് വന്നു. ഈ സമയം ആകാശ് തില്ലങ്കേരി രാഹുലിന്റെ ചെവിയുടെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു. ജയില്‍ ഉദ്യോഗസ്ഥരുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ആകാശ് തില്ലങ്കേരിക്കെതിരെ വിയ്യൂര്‍ പൊലീസ് കേസെടുത്തത്.