ആനയുടെ ജഡം കുഴിച്ചിട്ട സംഭവം; കാട്ടാന ചത്തത് പന്നിക്ക് വെച്ച ഇലക്ട്രിക് കെണിയില്‍ തട്ടി

തൃശൂരില്‍ റബ്ബര്‍ തോട്ടത്തില്‍ കാട്ടാന ചത്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. തോട്ടമുടമ പന്നികള്‍ക്കായി വച്ച ഇലക്ട്രിക് കെണിയില്‍ തട്ടി ആന ചത്തതെന്ന് വ്യക്തമായി. ഇലക്ട്രിക് വേലിയില്‍ നിന്ന് ഷോക്കേറ്റ കാട്ടാന തൊട്ടടുത്ത പൊട്ടക്കിണറ്റില്‍ വീണെന്ന് മൊഴി. സുഹൃത്തുക്കളുടെ സഹായത്തോടെ തോട്ടം ഉടമ റോയ് ആനയുടെ ജഡം മറവു ചെയ്തതായിും മൊഴി ലഭിച്ചു.
എറണാകുളത്ത്് വച്ച് ആനക്കൊമ്പും പിടികൂടിയിരുന്നു. ആനയുടെ ഒരു കൊമ്പ് മുറിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു തുടര്‍ന്നുള്ള പരിശോധനയിലാണ് ഇതേ ആനയുടേതാണെന്ന് കൊമ്പെന്ന് വനംവകുപ്പ് കണ്ടെത്തി.
സുഹൃത്തുക്കളിലൊരാള്‍ ആന ചത്ത സമയം കൊമ്പ് മുറിച്ച് മാറ്റിയിരുന്നു. അതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. തോട്ടം ഉടമയായ റോയ് സംഭവം പുറത്തറിഞ്ഞ മുതല്‍ ഒളിവിലാണ്. റോയ് ഗോവയിലാണ് ഒളിവില്‍ കഴിയുന്നെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘം ഗോവയിലേക്ക് തിരിച്ചു.