LogoLoginKerala

പുതിയ പാര്‍ലമെന്റ് ഉദ്ഘാടനത്തിനെതിരെയുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനെ ചെയ്യുന്നതിനെതിരെയാണ്  സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്

 
Indian Parliment

പുതിയ പാര്‍ലമെന്റ് ഉദ്ഘാടനത്തിനെതിരെയുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി. തള്ളിയത് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹര്‍ജി. പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനെ ചെയ്യുന്നതിനെതിരെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ നടന്ന അടിയന്തര വാദത്തിലാണ് ഹര്‍ജി കോടതി തള്ളിയത്. ഹര്‍ജിക്കാരന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള അഭിഭാഷകന്‍ സി ആര്‍ ജയ സുകിനാണ്.

മെയ് 28-ാം തീയതിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. പരിപാടിയില്‍ 25-ഓളം പ്രതിപക്ഷ പാര്‍ട്ടികളെ ക്ഷണിച്ചിരുന്നു. എന്നാല്‍, ചടങ്ങില്‍ കോണ്‍ഗ്രസ് അടക്കുള്ള 20ഓളം പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു.

Content Highlights - The High Court dismissed the petition against the inauguration of the new Parliament