LogoLoginKerala

സമത്വത്തിന്റെ സന്ദേശം വിളിച്ചോതി കൊണ്ട് അത്തച്ഛമായ മഹോത്സവത്തിന് തുടക്കം ആയി. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു; മെഗാ സ്റ്റാർ മമ്മൂട്ടി ഘോഷയാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു

ഇനി ഓണാവേശത്തിൽ കേരളം
 
Atham

കൊച്ചി: സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് അത്തച്ഛമായമഹോത്സവം എറണാകുളം ത്രിപ്പുണിത്തറ അത്തംനഗറിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത അത്തച്ഛമയ മോഹത്സവത്തിന്റെ ഘോഷയാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തത് മെഗാ സ്റ്റാർ മമ്മൂട്ടിയാണ്. കെ ബാബു ആദ്യക്ഷനായ ചടങ്ങിൽ ഹിൽപാലസിൽ നിന്ന് കൊണ്ടുവന്ന അത്തപതാക മന്ത്രി പി രാജീവ്‌ ഉയർത്തിയത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം ആയത്.
ഇത് സമത്വത്തിന്റെയും സഹോദര്യത്തിന്റെയും ആഘോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.

രാജാഭരണ കാലത്ത് സ്വർണാഭരണ വിഭൂഷിതനായി സർവ സൈന്യ അകമ്പടിയോടെ നടന്നിരുന്ന അത്തച്ഛമയം ഇന്ന് ജനങ്ങൾ സ്വർണാഭരണ വിഭൂഷിതരായി ആഘോഷിക്കുന്നു. ഇതാണ് ജനയുക്തമായ ആഘോഷമെന്നു മമ്മൂട്ടി ചടങ്ങിൽ സംസാരിക്കുന്നതിനിടയിൽ പറഞ്ഞു.

ഉദ്ഘാടന ചടങ്ങിന് ശേഷം അത്തച്ഛമയ ഘോഷയാത്ര ആരംഭിച്ചു. നെറ്റിപട്ടം കെട്ടിയ ഗജവീരന്മാർ, പഞ്ചാവാദ്യം, തെയ്യം, വിവിധ കലാരൂപങ്ങൾ, വിദ്യാർത്ഥികളുടെ ഡിസ്പ്ലേ, നിശ്ചല ചിത്രങ്ങൾ എന്നിവ ഘോഷയാത്രയിൽ ഉണ്ടായിരുന്നു. 20 ലോറികളിൽ അണിനിരന്ന ഫ്ലോട്ടുകൾ ആയിരുന്നു ഘോഷയാത്രയുടെ പ്രധാന ആകർഷണം.

സിയോൺ ഓഡിറ്റോറിയത്തിൽ അത്തപ്പൂക്കള മത്സരം നടക്കും. മൂന്നുമുതൽ പൂക്കള പ്രദർശനവും ഉണ്ടാകും. ലായം കൂത്തമ്പലത്തിൽ ഇന്ന് വൈകിട്ട് കലാസന്ധ്യക്ക് തിരശീല ഉയരും. 10 ദിവസം നീണ്ടുനിൽക്കുന്നതാകും ഉത്സവഘോഷങ്ങൾ