വീണ്ടും പ്രളയക്കെടുതി; ദുരന്ത ഭൂമിയായി ഹിമാചല്‍ പ്രദേശും ഉത്തരാഖണ്ഡും
Aug 14, 2023, 11:17 IST

ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും വീണ്ടും പ്രളയക്കെടുതി. സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിമാചലില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഹിമാചലിലെ സോളനിലെ ജാഡോണ്‍ ഗ്രാമത്തിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിക്കുകയും മൂന്ന് പേരെ കാണാതാകുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറായി ഹിമാചലില്‍ തുടര്‍ച്ചയായ മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്. ഷിംല-ചണ്ഡീഗഡ് റോഡ് ഉള്‍പ്പെടെ നിരവധി റോഡുകളില്‍ മണ്ണിടിച്ചില്‍ മൂലം ഗതാഗതം തടസ്സപ്പെട്ടു. മേഘവിസ്‌ഫോടനത്തില്‍ നിരവധി വീടുകള്‍ തകരുകയും പശുത്തൊഴുത്ത് ഒലിച്ചുപോകുകയും ചെയ്തിട്ടുണ്ട്.