തിരുവോണ ബംമ്പര്‍; ഒന്നാം സമ്മാനം 25 കോടിയായി തുടരും, ശുപാര്‍ശ തള്ളി ധനംവകുപ്പ്

തിരുവോണം ബംമ്പറിന്റെ ഒന്നാം സമ്മാനത്തുക 30 കോടിയാക്കണമെന്ന ശുപാര്‍ശ തള്ളി സംസ്ഥാന സര്‍ക്കാര്‍. ബമ്പന്‍ സമ്മാനം കൂടുതല്‍ ആകര്‍ഷമാക്കാന്‍ വേണ്ടി 30 കോടിയാക്കണമെന്ന ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരുടെ ശുപാര്‍ശയാണ് ധനംവകുപ്പ് തള്ളിയത്. ഒന്നാം സമ്മാനം 25 കോടിയായി തുടരും. കൂടാതെ ഇത്തവണ രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക് നല്‍കാനും തീരുമാനമായി.
അഞ്ചു കോടിയായിരുന്നു കഴിഞ്ഞ തിരുവോണം ബംപറിന്റെ രണ്ടാം സമ്മാനം. ഇത്തവണ അത് ഒരു കോടി വീതം 20 പേരാക്കായി നല്‍കും. എന്നാല്‍ നിലവിലെ സമ്മാനത്തുകയായ 25 കോടി തന്നെ ഇത്തവണയും തുടര്‍ന്നാല്‍ മതിയെന്നാണ് ധനവകുപ്പിന്റെ തീരുമാനം. എന്നാല്‍ രണ്ടാം സമ്മാനത്തിന്റെ തുകയില്‍ ഇത്തവണ മാറ്റമുണ്ട്. അഞ്ചു കോടിയായിരുന്നു കഴിഞ്ഞ തിരുവോണം ബംപറിന്റെ രണ്ടാം സമ്മാനം. ഇത്തവണ ഒരു കോടി വീതം 20 പേര്‍ക്ക് നല്‍കും.
ഇത്തവണ 500 രൂപയാണ് തിരുവോണം ബംപര്‍ ടിക്കറ്റിന്റെ വില. 67.5 ലക്ഷം ടിക്കറ്റുകളാണ് കഴിഞ്ഞ തവണ അച്ചടിച്ചത്. ഇതില്‍ 66.5 ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റുപോയി.