സമയപരിധി ഇന്ന് അവസാനിക്കും; ഓണകിറ്റ് ലഭിക്കാതെ പകുതിയിൽ അതികം പേർ
Aug 28, 2023, 09:13 IST

തിരുവനന്തപുരം: ഈ വർഷത്തെ ഓണകിറ്റ് വിതരണം പ്രതിസന്ധിയിൽ. സമയപരിധി ഇന്നവസാനിക്കാൻ ഇരിക്കെ പകുതിയിൽ അതികം പേർക്കും ഓണകിറ്റ് ലഭ്യമായിട്ടില്ല. ഇന്നലെ രാത്രി വരെയുള്ള കണക്ക് പ്രകാരം 2,59,944 കിറ്റുകളാണ് ആകെ വിതരണം ചെയ്‌തത്.
ഇനിയും 3,27,737 പേർക്ക് കൂടി ഉണ്ട് അതായത് കണക്കുകൾ പ്രകാരം മൂന്നര ലക്ഷത്തോളം പേർക്ക് ഇനിയും ഓണകിറ്റ് കിട്ടിയിട്ടില്ല. അതെസമയം ഇന്ന് തന്നെ ഓണകിറ്റ് വിതരണം പൂർത്തിയാക്കുമെന്നും സർക്കാർ വ്യക്തമാക്കി.
മുഴുവന്‍ റേഷന്‍കടകളിലും കിറ്റ് എത്തിച്ചിട്ടുണ്ടെന്നും ഇന്ന് തന്നെ വിതരണം പൂർത്തിയാകുമെന്നും സർക്കാർ അറിയിച്ചു. ഓണം കണക്കിലെടുത്ത് റേഷൻ കടകൾ രാവിലെ 8 മണിമുതല്‍ രാത്രി 8 മണിവരെ ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കുമെന്നും സർക്കാർ കൂട്ടിച്ചേർത്തു.