വിങ്ങിപ്പൊട്ടി ജനസാഗരം; വിലാപ യാത്ര കോട്ടയത്ത്

സമാനതകളില്ലാത്ത യാത്രയയപ്പായിരുന്നു കഴിഞ്ഞ മണിക്കൂറുകളായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ജനസാഗരം നല്‍കിയത്. ഒരു രാവും പകലും കഴിഞ്ഞിട്ടും തിരുവനന്തപുരത്തു നിന്ന് പുതുപ്പള്ളിയിലേക്ക് വിലാപ യാത്ര എത്തിയിട്ടില്ല. ഇപ്പോള്‍ വിലാപയാത്ര കോട്ടയം നഗരത്തിലൂടെ കടന്നു പോവുകയാണ്. ജനങ്ങളും അണികളംു രാഷ്ട്രീയ വേര്‍തിരുവകളില്ലാതെ മുദ്രാവാക്യം വിളികളുമായി വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്.
തിരുനക്കരയിലെ പൊതുദര്‍ശനം അല്‍പ സമയത്തിനകം നടക്കും. പൊതുദര്‍ശനത്തിന് സജ്ജമായി തിരുനക്കര മൈതാനം. ഉമ്മന്‍ ചാണ്ടിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും തിരുനക്കര മൈതാനിയിലെത്തി.
തിരുനക്കരയില്‍ പൊതുദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുനക്കരയില്‍ പൊതുദര്‍ശനത്തിന് ക്യൂ ഏര്‍പ്പെടുത്തും. പൊതുദര്‍ളശനത്തിനെത്തുന്നവര്‍ അന്തിമോപചാരം അര്‍പ്പിച്ച് തിരികെ മടങ്ങണം. തിരുനക്കര മൈതാനത്ത് ആളുകളെ തങ്ങാന്‍ അനുവദിക്കില്ല.
ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം വൈകീട്ട് അഞ്ച് മണിക്ക് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ വച്ച് നടക്കും. ശ്രുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതിയന്‍ കാതോലിക്ക ബാവയുടെ നേതൃത്വം നല്‍കും. ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതികള്‍ ഉണ്ടാവില്ല.