അന്തിമോപചാരം അര്‍പ്പിക്കാന്‍ ജനസാഗരം; വിങ്ങിപ്പൊട്ടി അണികളും നേതാക്കളും

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അവസാനമായി കാണാന്‍ തലസ്ഥാനത്തെത്തി ആയിരങ്ങള്‍. ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം തിരുവന്തപുരത്തെ പുതുപ്പള്ളി വീട്ടിലെത്തിച്ചപ്പോള്‍ വിങ്ങിപ്പൊട്ടി അണികളും നേതാക്കളും. വീട്ടില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ അതിവൈകാരിക നിമിഷങ്ങളാണ് അരങ്ങേറിയത്.
തന്റെ പ്രിയ നേതാവിനെ കാണാനെത്തിയപ്പോള്‍, ദുഃഖം അടക്കാനാവാതെ പൊട്ടിക്കരഞ്ഞ് എ കെ ആന്റണി. ഉമ്മന്‍ ചാണ്ടിയുടെ അടുത്തെത്തിയ ആന്റണി, തന്റെ കുഞ്ഞൂഞ്ഞിനെ ഏറെ നേരം നോക്കിയ ശേഷം ഉമ്മന്‍ ചാണ്ടിയുടെ മകനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ മരണ വാര്‍ത്ത അറിഞ്ഞപ്പോഴും വികാരാധീതനായിട്ടാണ് അദ്ദേഹം പ്രതികരിച്ചത്.
ജനങ്ങളുടെ ഇടയില്‍ ജീവിതം ജീവിക്കാന്‍ ആഗ്രഹിച്ച നേതാവിന് അന്ത്യയാത്രയിലും ജനങ്ങള്‍ക്ക് നടുവിലാണ്. ബംഗളൂരുവില്‍ നിന്നും പ്രത്യേക എയര്‍ ആംബുലന്‍സിലാണ് ഭൗതിക ശരീരം തിരുവനന്തരപുരത്തെത്തിച്ചത്. വീട്ടിലെ പൊതു ദര്‍ശനത്തിനു ശേഷം തിരുവന്തപുരത്തെ ദര്‍ബാര്‍ ഹാളിലും കെപിസിസിയിലും പൊതുദര്‍ശനത്തിനു വെക്കും. നാളെ രാവിലെ 7 മണിക്ക് ഭൗദിത ശരീരം കോട്ടയത്തേക്ക് കൊണ്ടു പോകും.