LogoLoginKerala

പുതുമുഖങ്ങളുടെ വന്‍നിരയോടെ കോൺഗ്രസ്‌ പ്രവര്‍ത്തകസമിതി പുനസംഘടിപ്പിച്ചു ശശി തരൂരും സച്ചിന്‍ പൈലറ്റും പ്രിയങ്കയും സമിതിയില്‍

 
Sonia gandhi

ഡല്‍ഹി: പുതുമുഖങ്ങളുടെ വന്‍നിരയെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പുനസംഘടിപ്പിച്ചു. 25 ലേറെ പുതുമുഖങ്ങളാണ് പ്രവര്‍ത്തക സമിതിയിലെത്തിയത്. പ്രിയങ്ക ഗാന്ധിയും കേരളത്തില്‍
നിന്ന് ശശിതരൂരും പ്രവര്‍ത്തക സമിതിയിലെത്തി.സോണിയ അടക്കം പ്രവര്‍ത്തക സമിതിയില്‍ ആറുവനിതകളും ഇടംപിടിച്ചു

പുതുമുഖങ്ങളും പരിചയ സമ്പന്നരും തിരുത്തല്‍ ചിന്താഗതിക്കാരും ഉള്‍പ്പെടുന്ന നേതൃനിരയാണ് കോണ്‍ഗ്രസിന്റെ പരമോന്നത സമിതിയായ പ്രവര്‍ത്തക സമിതിയില്‍ ഇടം പിടിച്ചത്
ഗാന്ധി കുടുബത്തില്‍ നിന്ന് ്ര്രപിയങ്കാ ഗാന്ധിയും കേരളത്തില്‍ നിന്ന് ശശിതരൂരും രാജസ്ഥാനില്‍ നിന്ന് സച്ചന്‍ പൈലറ്റും പ്രവര്‍ത്തക സമിതിയിലെത്തി. കേരള്ത്തില്‍ നിന്ന
രമേശ് ചെന്നിത്തല സ്്്ഥിരം ക്ഷണിതാവായപ്പോള്‍ കൊടിക്കുന്നില്‍ സുരേഷ് പ്രത്യേക ക്ഷണിതാവായി.ബിഹാറില്‍ നിന്നുള്ള തീപ്പൊരി നേതാവ് കനയ്യകുമാറും സ്ഥിരം ക്ഷണിതാവാണ്.
എകെ ആന്റണിയും കെസി വേണുഗോപാലും സമിതിയില്‍ തുടരും. പ്രവര്‍ത്തക സമിതിയില്‍ ആദ്യമായാണ് ആറു വനിതകള്‍ ഇടംപിടിക്കുന്നത്. ജി-23 നേതാക്കളായ ആനന്ദ ശര്‍മ, മനീഷ് തീവാരി,മുകുള്‍ വാസ്‌നിക്,വീരപ്പമൊയ്‌ലി തുടങ്ങിയവരേയും സമിതിയില്‍ ഉള്‍പ്പെടുത്തി,സച്ചിന്‍ പൈലറ്റിനെ ഉള്‍പ്പെടുത്തിയതോടെ
രാജസ്ഥാനിലെ വിമത ശബ്ദവും ഒഴിവായി. മുതിര്‍ന്ന നേതാക്കളായ ദിഗ്‌വിജയ് സിംഗ്, പി ചിദംബരം,അംബികാ സോണി, മന്‍മോഹന്‍സിംഗ്, സല്‍മാന്‍ ഖുര്‍ഷിദ്, അശോക് ചവാന്‍, അധീര്‍രഞ്ജന്‍ചൗധരി, ജയ്‌റാേം രമേഷ്,മനുഅഭിഷേക് സിംഗ്വി എന്നിവരും പ്രവര്‍ത്തക സമിതിയിലെത്തി.