കോടതി വളപ്പിൽ സാക്ഷിയെ പ്രതി കുത്തി പരിക്കേൽപ്പിച്ചു.
Aug 21, 2023, 14:51 IST

തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിൽ സാക്ഷിയെ പ്രതി കുത്തി പരിക്കേൽപ്പിച്ചു.
അടിപിടി കേസ് പ്രതി വിമൽ ജോസാണ്
സാക്ഷിയെ ആക്രമിച്ചത്. കുത്തേറ്റ
എറണാകുളം സ്വദേശി നിധിൻ ആശുപത്രിയിൽ ചികിത്സ തേടി.
മുൻ ട്രഷറി ഉദ്യോഗസ്ഥനും പാറ്റൂർ സ്വദേശിയുമാണ് വിമൽ ജോസ്. 2014 ൽ വീട് കയറി ആക്രമിച്ച കേസിലെ പ്രതിയായിരുന്നു ഇയാൾ.
കേസിൽ പ്രധാന സാക്ഷി നിധിനായിരുന്നു. നിധിൻ സാക്ഷി പറയാൻ കോടതിയിൽ എത്തിയതിലെ വൈരാഗ്യം മൂലം
പേപ്പർ കട്ടർ ഉപയോഗിച്ച് കുത്തുകയായിരുന്നു.വിമൽ ജോസിനെ
വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തു.
കുത്തേറ്റ നിതിന്റെ പരുക്ക് ഗുരുതരമല്ല. ഇയാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.