സംസ്ഥാനത്ത് നാളെ താപനില ഉയരും; 8 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്
Aug 26, 2023, 16:31 IST

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി . ഇന്നും നാളെയും എട്ട് ജിലകളില്‍ താപനില ഉയരും.
കൊല്ലം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ സാധാരണ താപനിലയേക്കാൾ രണ്ട് ഡിഗ്രി വരെ കൂടും. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒന്നു മുതൽ രണ്ട് ഡിഗ്രി വരെ താപനില ഉയരാം എന്നുമാണ് റിപ്പോർട്ടുകൾ.
പകൽ 11 മണിമുതൽ ഉച്ചയ്ക്ക് 2 മണിവരെ സൂര്യാഘാത സാധ്യത ഉള്ളതിനാൽ പൊതുജനങ്ങൾ പുറത്ത് ഇറങ്ങുമ്പോൾ നേരിട്ട് തുടർച്ചയായി വെയിൽ ഏൽക്കാതിരിക്കാൻ ജാഗ്രത പാലിക്കണം എന്നും നിർദേശമുണ്ട്.