LogoLoginKerala

തമിഴ്‌നാട് വിജിലൻസിന് ഓന്തിന്റെ സ്വഭാവം; രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി

 
 Madras_High_Court

ചെന്നൈ: തമിഴ്‌നാട് വിജിലൻസിന് ഓന്തിന്റെ സ്വഭാവമെന്നും ഭരണമാറ്റത്തിന് അനുസരിച്ച് നിറം മരുന്നുവെന്നും മദ്രാസ് ഹൈക്കോടതി. ചില പ്രത്യേക കോടതികളും അട്ടിമറിയ്ക്ക് ഒത്താശ ചെയ്യുന്നതായും ഇത് നീതിന്യായ വ്യവസ്ഥയുടെ പരാജയമാണെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേശ്ശ് തുറന്നടിച്ചു.

മുൻ മുഖ്യമന്ത്രി ഒ.പനീർ സെൽവത്തിനെ വെറുതെ വിട്ട ശിവഗംഗ കോടതിവിധിക്കെതിരെ സ്വമേധയാ പുനഃപരിശോധനാ തുടങ്ങിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം.