LogoLoginKerala

സ്വിഫ്റ്റ് ബസ് നിയന്ത്രണം വിട്ട് ഡിവിഡറിൽ ഇടിച്ചുകയറി അപകടം

 
BUS

ബെംഗളൂരു:  കേരള ആര്‍ടിസി സ്വിഫ്റ്റ് ബസ് അപകടങ്ങൾ തുടർക്കഥയാകുന്നു. ഒടുവിൽനടന്ന സംഭവത്തിൽ മൈസൂരു ജെഎസ്എസ് കോളേജിന് സമീപം കേരള ആര്‍ടിസി സ്വിഫ്റ്റ് ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായി. 

ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്ന ബസാണ് ഇന്നലെ പുലര്‍ച്ചെ 2.50ന് അപകടത്തില്‍പെട്ടത്. സംഭവത്തിൽ ആര്‍ക്കും പരുക്കുകള്‍ ഇല്ല. 

കനത്ത മഴയില്‍ ബസിന്റെ വൈപ്പര്‍ പ്രവര്‍ത്തിക്കാഞ്ഞതും എതിരെ വന്ന വാഹനത്തിന്റെ ലൈറ്റില്‍ നിന്നുളള തീവ്രപ്രകാശവുമാണ് അപകടത്തിന് ഇടയാകകിയതെന്ന ബസ് ജീവനക്കാര്‍ പറഞ്ഞു. അപകടത്തിൽ ബസിന്റെ മുന്‍വശത്തെ ആക്‌സില്‍ ഒടിഞ്ഞു. 

അതെസമയം യാത്രക്കാരെ സുരക്ഷിതമായി പകരം ബസ് ഏർപ്പെടുത്തി നൽകുന്നതിന്റെ ഭാഗമായി പിന്നാലെ വന്ന കെഎസ്ആര്‍ടിസി ബസുകളില്‍ കറ്റിവിട്ടതായും കേരള ആർടിസി അധികൃതർ അറിയിച്ചു.

രാത്രി 11.40ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ബസാണ് അപകടത്തില്‍പെട്ടത്. സംഭവത്തിൽ ക്യഷ്ണരാജ ട്രാഫിക്ക് പൊലീസ് കേസെടുത്തു.