LogoLoginKerala

പ്രധാനമന്ത്രിയെ കണ്ട് മകളുടെ വിവാഹം ക്ഷണിച്ച് സുരേഷ് ഗോപിയും കുടുംബവും

 
sureshgopi
'MODI, the Family Man.. PARIVAROM ki NETA' എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഭാഗ്യയുടെ വിവാഹക്ഷണക്കത്ത് മോദിക്ക് നല്‍കുന്നതിന്റെ ചിത്രവും അദ്ദേഹം ഫേസ്ബുക്കില്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബസമേദമുള്ള കൂടിക്കാഴ്ചയില്‍ ഏറെ പ്രത്യേകതയുള്ള ആറന്മുളക്കണ്ണാടിയാണ് പ്രധാനമന്ത്രിക്ക് സ്നേഹസമ്മാനമായി നല്‍കിയത്. താമരയുടെ ആകൃതിയിലുള്ള കണ്ണാടി മേദിക്ക് നല്‍കുന്നതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

കുടുംബം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് നടനും മുന്‍ എം പിയുമായ സുരേഷ് ഗോപി.  ഭാര്യ രാധിക നായര്‍ക്കും മകള്‍ ഭാഗ്യ സുരേഷിനുമൊപ്പമാണ് സുരേഷ്ഗോപി മോദിയെ സന്ദര്‍ശിച്ചത്. സഹോദരന്‍ സുഭാഷ് ഗോപി , ഭാര്യ റാണി എന്നിവരും സുരേഷ് ഗോപിക്കൊപ്പം പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തിയിരുന്നു.

ഇതിന്റെ ചിത്രങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. 'MODI, the Family Man.. PARIVAROM ki NETA' എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഭാഗ്യയുടെ വിവാഹക്ഷണക്കത്ത് മോദിക്ക് നല്‍കുന്നതിന്റെ ചിത്രവും അദ്ദേഹം ഫേസ്ബുക്കില്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബസമേദമുള്ള കൂടിക്കാഴ്ചയില്‍ ഏറെ പ്രത്യേകതയുള്ള ആറന്മുളക്കണ്ണാടിയാണ് പ്രധാനമന്ത്രിക്ക് സ്നേഹസമ്മാനമായി നല്‍കിയത്. താമരയുടെ ആകൃതിയിലുള്ള കണ്ണാടി മേദിക്ക് നല്‍കുന്നതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

sureshgopi

sureshgopi

ഇന്നലെ ( 6 10 23) വെള്ളിയാഴ്ചയാണ്, പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് സുരേഷ് ഗോപി ഡെല്‍ഹിയിലെത്തിയത്. മോദിയുടെ വസതിയില്‍ രാവിലെ 11.45 ന് ആയിരുന്നു ആദ്യം കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരുന്നത്.  എന്നാല്‍ പ്രധാനമന്ത്രിക്ക്് അടിയന്തിരമായി രാജസ്ഥാന്‍ യാത്ര വേണ്ടി വന്നതിനാല്‍ കൂടിക്കാഴ്ച വൈകിട്ടത്തേക്ക് മാറ്റുകയായിരുന്നു.  

ഔപചാരികതയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതെ, അടുപ്പത്തോടെ ചിരിയും തമാശകളും ഒക്കെ നിറഞ്ഞു നിന്ന കൂടിച്ചേരലായിരുന്നു ഇരുവരുടേയും. കുടുംബ കാര്യങ്ങളും, രാഷ്ട്രീയവും, സിനിമയുമൊക്കെ സംസാരമധ്യേ കടന്നു വന്നു. ഹിന്ദിയില്‍ തന്നെയായിരുന്നു പരസ്പരം ഇരുവരും സംസാരിച്ചിരുന്നത്. മലയാളത്തിലെ അടക്കം സിനിമാ വിശേഷങ്ങള്‍ വളരെ താത്പര്യത്തോടെ പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. കല്‍ക്കത്തയില്‍ ചെന്ന് പുതിയ പദവി സ്വീകരിച്ച ശേഷം കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പഠിക്കണമെന്നും, അതിന്റെ അടിസ്ഥാനത്തില്‍, ചലച്ചിത്ര സംബന്ധിയായ വിശദമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിത്തരണമെന്നും അദ്ദേഹം സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടു.

അതോടൊപ്പം സുരേഷ് ഗോപി തൃശ്ശൂരില്‍ നടത്തിയ സഹകാരി സംരക്ഷണ പദയാത്രയെക്കുറിച്ചും പ്രധാനമന്ത്രി വിലയിരുത്തി. കൊല്‍ക്കത്തയില്‍ പോയി പുതിയ പദവി ഏറ്റെടുത്ത് ശേഷം കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പഠിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയതായും റിപ്പേര്‍ട്ടുണ്ട്. തുടര്‍ന്ന് ചലച്ചിത്ര സംബന്ധിയായ വിശദമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിത്തരണമെന്നും മോദി ആവശ്യപ്പെട്ടു. സുരേഷ് ഗോപി തൃശ്ശൂരില്‍ നടത്തിയ സഹകാരി സംരക്ഷണ പദയാത്ര ഓണ്‍ലൈനില്‍ ലൈവായി കണ്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ സുരേഷ് ഗോപി നടത്തുന്ന ഇടപെടലുകള്‍ തന്റെ ശ്രദ്ധയില്‍ പെടുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവിന്റെ കാര്യങ്ങളില്‍, പ്രത്യേകിച്ചും വിശ്രമം അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ഭാര്യ രാധികയോട് പ്രധാനമന്ത്രി പറഞ്ഞു. വിവാഹിതയാകാന്‍ പോകുന്ന ഭാഗ്യയെ അദേഹം അഭിനന്ദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. ഇനി പൂര്‍വ്വാധികം ശക്തമായി തൃശ്ശൂരിലെ ജനങ്ങളിലേക്കിറങ്ങുവാന്‍ മോദി നിര്‍ദ്ദേശിച്ചു. താനടക്കമുള്ള കേന്ദ്ര നേത്യത്വത്തിന്റെ പരിപൂര്‍ണ്ണ പിന്തുണയും സഹകരണവും ഉണ്ടാവുമെന്ന് മോദി ജി ഉറപ്പുനല്‍കി. കേരളത്തിലെ കാര്യങ്ങളില്‍ തന്റെ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നും , അദ്ദേഹം നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയായ 'മന്‍ കീ ബാത്ത്' ലടക്കം കേരള കാര്യങ്ങള്‍ പരാമര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. അരമണിക്കൂറോം കൂടിക്കാഴ്ച നീണ്ടു.