LogoLoginKerala

സപ്ലൈകോ അടച്ചുപൂട്ടല്‍ ഭീഷണിയില്‍; വിമര്‍ശനവുമായി വിഡി സതീശന്‍

 
Supplyco

സംസ്ഥാനത്തെ സപ്ലൈകോ അടച്ചു പൂട്ടല്‍ ഭീഷണിയിലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമര്‍ശനം ഉയര്‍ത്തി. അതേസമയം, സംസ്ഥാനത്ത് നികുതിവെട്ടിപ്പ് തടയാന്‍ നടപടി ഇല്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. നികുതി വകുപ്പ് നോക്കുക്കുത്തിയെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും മറച്ചു വെയ്ക്കുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.  

അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ യോഗത്തില്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചത് വിവാദമാക്കേണ്ട ആവിശ്യമില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. പിണറായി വിജയനെ ക്ഷണിക്കാന്‍ തീരുമാനിച്ചത് മുതിര്‍ന്ന നേതാക്കള്‍ ഒന്നിച്ചെടുത് തീരുമാനമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.

കൂടാതെ പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല.  തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മണിക്കൂറുകള്‍ക്കകം സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നും വി ഡി സതീശന്‍ അറിയിച്ചു. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാര്‍ത്ഥി ആരാകുമെന്നുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്.