LogoLoginKerala

പാറശാലയില്‍ തെരുവുനായ ആക്രമണം; എട്ട് ആടിനെയും പതിനേഴ് കോഴികളെയും കടിച്ചുകൊന്നു

 
dog

തിരുവനന്തപുരം: പാറശാലയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ ചത്തു. എട്ട് ആടിനെയും പതിനേഴ് കോഴികളെയും നായ കടിച്ചുകൊന്നു. ഇടിച്ചക്ക പ്ലാമൂട് സ്വദേശി ഷാജഹാന്റെ വീട്ടിലാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം നടന്നത്.