LogoLoginKerala

ലഹരിക്കെതിരെ ബോധവത്കരണവുമായി സംസ്ഥാന സർക്കാർ; തിങ്കളാഴ്ച വീടുകളില്‍ ലഹരി വിരുദ്ധ ദീപം തെളിയും

 
ലഹരിക്കെതിരെ ബോധവത്കരണവുമായി സംസ്ഥാന സർക്കാർ; തിങ്കളാഴ്ച വീടുകളില്‍ ലഹരി വിരുദ്ധ ദീപം തെളിയും

സംസ്ഥാന സര്‍ക്കാരിന്‍റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ദീപം തെളിയും. ലഹരിക്കെതിരെ വീടുകളില്‍ പ്രതിരോധവും ബോധവത്കരണവും സൃഷ്ടിക്കാനുദ്ദേശിച്ചാണ് സര്‍ക്കാര്‍ നിര്‍ദേശം. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കാനും, ചൊവ്വാഴ്ച എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ദീപം തെളിയിക്കാനുമാണ് തീരുമാനം. പരിപാടിയുടെ ഭാഗമായി എംഎല്‍എമാരുടെ നേതൃത്വത്തിലുള്ള ദീപം തെളിയിക്കല്‍ ഇന്ന് നടന്നു. തൃത്താല മണ്ഡലത്തിലെ കൂറ്റനാട് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പരിപാടിയില്‍ പങ്കെടുത്തു.

മയക്കുമരുന്നിനെതിരെയുള്ള ജനകീയ പ്രതിരോധത്തിനായി ഒക്ടോബര്‍ ആറിന് ആരംഭിച്ച ക്യാമ്പയിന്‍റെ ആദ്യഘട്ടം നവംബര്‍ ഒന്നിന് അവസാനിക്കും. നവംബര്‍ ഒന്നിന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ ശൃംഖല തീര്‍ക്കും. വിദ്യാലയങ്ങളില്ലാത്ത സ്ഥലങ്ങളില്‍ വാര്‍ഡിലെ പ്രധാന കേന്ദ്രങ്ങളിലാണ് ശൃംഖല തീര്‍ക്കുന്നത്. പല പ്രദേശങ്ങളിലും പൊതുകേന്ദ്രങ്ങളില്‍ നവംബര്‍ ഒന്നിന് വിപുലമായ ശൃംഖലയും തീരുമാനിച്ചിട്ടുണ്ട്. മയക്കുമരുന്നിനെതിരെയുള്ള കേരളത്തിന്‍റെ ജനകീയ പ്രതിരോധത്തിന്‍റെ പ്രഖ്യാപനമായി പരിപാടി മാറും. മയക്കുമരുന്നിനെതിരെയുള്ള ഈ പോരാട്ടത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭ്യര്‍ഥിച്ചു.