ദീപാവലി ബോണന്‍സയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; എഫ്ഡി നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി
Oct 22, 2022, 14:37 IST
ന്യൂഡല്‍ഹി: നിക്ഷേപകര്‍ക്കായി ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്കുകള്‍ 80 പോയിന്റ് വരെ ഉയര്‍ത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ദീപാവലി ബോണന്സയുടെ ഭാഗമായിട്ടാണ് എഫ്ഡി നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയത്. രണ്ട് കോടിയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ഇത് ബാധകമാകുക. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഇതില്‍ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ മുതിര്‍ന്ന പൗരന്മാരാണ് കാരണം അവര്‍ക്ക് സാധരണ ലഭിക്കുന്ന പലിശ നിരക്കിനേക്കാള്‍ അധിക പലിശ ലഭിക്കും എന്നത് കൊണ്ട് തന്നെ. ഔരു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ളതും 211 ദിവസങ്ങള്‍ക്ക് മുകളിലുള്ളതുമായ നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ 80 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. നിലവില്‍ ഈ കാലയളവില്‍ 4.70 ശതമാനമാണ് പലിശ നിരക്ക്. പുതുക്കിയ നിരക്ക് 5.50 ശതമാനമാണ്.