LogoLoginKerala

എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

 
STUDENT

കേരള എസ് എസ് എല്‍ സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച്‌ 4 മുതല്‍ 25 വരെ പരീക്ഷകള്‍ നടക്കും. ഏപ്രില്‍ 3 മുതലായിരിക്കും മൂല്യനിര്‍ണയം നടക്കുക. പരീക്ഷകള്‍ രാവിലെ 9.20ന് തുടങ്ങും. മാര്‍ച്ച്‌ 1 മുതല്‍ 26 വരെയായിരിക്കും ഹയര്‍സെക്കന്ററി +1, +2 പരീക്ഷകള്‍ നടക്കുക.

ഫെബ്രുവരി 19 മുതല്‍ 23 വരെ എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷയുണ്ടാകും. ഏപ്രില്‍ 3- 17 വരെ മൂല്യനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കും. ഫലം വേഗത്തില്‍ തന്നെ പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി അറിയിച്ചു. ഈ മാസം 25 മുതല്‍ തുടങ്ങേണ്ടിയിരുന്ന +1 ഇമ്പ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി.

ഒക്ടോബര്‍ 9,10,11,12,13 ( 9-13) തീയതികളിലേക്കാണ് മാറ്റിയത്. നിപ വ്യാപന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സ് സൗകര്യം ഒരുക്കിയതായും മന്ത്രി വിശദീകരിച്ചു.