LogoLoginKerala

ശ്രീ നാരായണ ഗുരുവിന്റെ ദർശനങ്ങൾ കാലികപ്രസ്ക്തം ; മറ്റ് മതവിശ്വാസങ്ങളെ കൂടി ബഹുമാനിക്കുവാൻ പഠിപ്പിച്ച സാമൂഹികപരിഷ്കർത്താവാണ് ഗുരുദേവനെന്ന് എം.എ യൂസഫലി

ബഹറൈനിലെ ശ്രീനാരായാണ ജയന്തി ആഘോഷത്തിൽ സാംസാരിക്കുകയായിരുന്നു യൂസഫലി
 
lulu

മനാമ: കേരളത്തിലെ സാമുഹ്യപരിഷ്കർത്താവും നവോത്ഥാന നായകന്മാരിൽ ഏറ്റവും പ്രധാന സ്ഥാനം അലങ്കരിക്കുന്ന ഗുരുദേവൻ്റെ  തത്വങ്ങളും ദർശനങ്ങളും ഏറെ പ്രസക്തമാണെന്ന് എം.എ യൂസഫലി.   ഗുരുദേവൻ രചിച്ച അനുകമ്പാ ദശകത്തിൽ പ്രവാചകൻ നബി തിരുമേനിയെ മുത്തുരത്നമായാണ് വിശേഷിപ്പിച്ചത്. മനുഷ്യ നന്മയും  സാഹോദര്യവും മറ്റ് മതങ്ങളെ ബഹുമാനിക്കുവാനുമാണ് ഗുരുദേവൻ പഠിപ്പിച്ചത്.

മറ്റ് മതവിശ്വാസങ്ങളെ കൂടി ബഹുമാനിക്കിവാനും, സാഹോദര്യസ്നേഹത്തിന്റെ ദർശനങ്ങൾ മുന്നോട്ട് വയ്ക്കുകയുമാണ് ഗുരു ചെയ്തത്. ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ ഈ വചനങ്ങൾ നമ്മെ മുന്നോട്ട് നയിക്കുന്നതിനുള്ള മികച്ച വീക്ഷണങ്ങളാണ്. തുല്യതയും സാമൂഹിക മുന്നേറ്റവുമാണ് ഗുരു ആഗ്രഹിച്ചതെന്നും ഈ ദർശനങ്ങൾ ഏറ്റവും മഹത്വപൂർണമാണെന്നും യൂസഫലി പറഞ്ഞു. ബഹറൈനിലെ ശ്രീനാരായാണ ജയന്തി ആഘോഷ ചടങ്ങിലായിരുന്നു യൂസഫലിയുടെ ഈ വാക്കുകൾ.
ചടങ്ങിൽ മുഖ്യാതിഥിയായ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എം എ യൂസഫലിയെ ആദരിച്ചു.


കോവിഡ് പ്രതിസന്ധി കാലത്ത് അന്നത്തെ രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ മികച്ച ആസൂത്രണമാണ് കോവിഡ് പ്രതിരോധത്തിന് ഇന്ത്യ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇന്ത്യയും ബഹ്‌റൈനും തമ്മിൽ ഊഷ്മളമായ ബന്ധമാണുള്ളതെന്നും ബഹ്റൈൻ ഭരണാധികാരികളുടെ മികച്ച വീക്ഷണങ്ങൾ ഈ ബന്ധം കൂടുതൽ ശക്തമാകാൻ കരുത്തായെന്നും യൂസഫലി പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ സുഗമമായ ബന്ധത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന നീക്കങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

ബഹറൈനിലെ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയാണ് റാഡിസൺ ബ്ലൂ ഹോട്ടലിൽ ‘ട്രിബ്യൂട്ട് ടു ബഹ്റൈൻ’ ആഘോഷചടങ്ങ്  സംഘടിപ്പിച്ചത്.ബഹറൈൻ  പൊളിറ്റിക്കൽ അഫയേഴ്സ് അണ്ടർസെക്രട്ടറി ഡോ: ഷെയ്ഖ് അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫ, കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ്, ബഹ്‌റൈനിലെ ശ്രീനാരായണ കൂട്ടായ്മയുടെ പ്രതിനിധികൾ എന്നിവരും  പങ്കെടുത്തു.