സോണിയ ഗാന്ധി ആശുപത്രിയിൽ
Sep 3, 2023, 13:35 IST

ഡൽഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സവും മൂലമാണ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്
ദില്ലി ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതെസമയം ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്ന് ഇല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഈ വർഷം ജനുവരിയിലാണ് അണുബാധയെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.