LogoLoginKerala

മധുരയില്‍ ട്രെയിന്‍ കോച്ചിനു തീ പിടിച്ച് എട്ട് മരണം; 20 പേർക്ക് ഗുരുതര പരിക്ക്

 
train
മധുര:  മധുര റയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ലഖ്‌നൗ- രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിന്റെ കോച്ചിൽ തീ പിടിച്ച് എട്ട് പേര്‍ മരിച്ചു. പാന്‍ട്രി കാറിലുണ്ടായിരുന്ന പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീ പടര്‍ന്നത്. ഇന്ന് പുലര്‍ച്ചെയോടെ സ്ലീപ്പർ കോച്ചിലാണ് തീ പടർന്നത്. സംഭവ സമയം 55 പേരാണ് കോച്ചിലുണ്ടായിരുന്നത് 20 പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. 
 
അഗ്നിരക്ഷാ സേന എത്തി തീ പൂര്‍ണമായി അണച്ചു. ഭാരത് ഗൗരയാന്‍ എന്ന ടൂറിസ്റ്റ് ട്രെയിനാണിത്. പാന്‍ട്രി കാറിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഒരു കോച്ച് പൂര്‍ണമായും കത്തി നശിച്ചു. യുപി സ്വദേശികളാണ് മരിച്ചത്.