LogoLoginKerala

മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ നിയമന ശുഭാർഷ; സർക്കാരിനോട് റിപ്പോർട്ട് തേടാൻ ഒരുങ്ങി ഗവർണർ

 
Governer VS Cm

തിരുവനന്തപുരം: മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന എസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ  അധ്യക്ഷൻ സ്ഥാനത്തേക്ക് നിയമിക്കാനുള്ള സർക്കാരിന്റെ തീരുമാനം തുടക്കം മുതൽ തന്നെ വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നും എസ് മണികുമാർ വിരമിച്ച ഘട്ടത്തിൽ സർക്കാർ യാത്രയയപ്പ് നൽകിയതും ആ നടപടിയും വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. 

ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ വിയോജന കുറിപ്പൊടി കൂടിയാണ് എസ് മണികുമാറിനെ  മനുഷ്യാവകാശ കമ്മീഷൻ  അധ്യക്ഷൻ സ്ഥാനത്തേക്ക് നിയമിക്കാനുള്ള തീരുമാനം സമതി എടുത്തത്.   ഇത് സംബന്ധിച്ചുള്ള ശുഭാർഷ പിന്നീട് ഗവർണർക്ക് സർക്കാർ കൈ മാറുകയും ചെയ്തിരുന്നു. ഇത് അംഗീകരിക്കരുത് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയും സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റിയും ഗവർണർക്ക് പരാതി നൽകിയത്. 

താൻ പ്രതിപക്ഷ നേതാവായിരിക്കെ സർക്കാരിനെതിരെ നൽകിയ പല കേസുകൾക്കും സർക്കാർ അനുകൂല നടപടെടുത്ത ആളാണ് എസ് മണികുമാറെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രമേശ് ചെന്നിത്തല പരാതി നൽകിയത്. ഉദാഹരണമായി ബ്രൂബെറി പമ്പ മണൽകടത്ത്, സ്പ്രിംഗ്ളർ പോലുള്ള കേസുകളിൽ സർക്കാർ അനുകൂല നിലപാട് എടുക്കുകയോ സർക്കാരിന് അനുകൂലമായി കാര്യങ്ങൾ നീട്ടിക്കൊണ്ടുപോയി ആളാണ് എസ് മണികുമാറെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രമേശ് ചെന്നിത്തല പരാതി നൽകിയത്.

ഇത് സംബന്ധിച്ച പരാതികൾ തന്റെ മുൻപിൽ എത്തിയാൽ അപ്പോൾ പരിശോധിക്കുമെന്നായിരുന്നു ഗവർണർ തുടക്കം മുതൽ പ്രതികരിച്ചിരുന്നത്. നിലവിൽ ലഭിച്ചിട്ടുള്ള പരാതികളുടെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടാൻ ഗവർണർ തീരുമാനിച്ചിരിക്കുകയാണ്. ചീഫ് സെക്രട്ടറിക്ക് ഇത് സംബന്ധിച്ച കത്തും ഗവർണർ അയക്കും. സർക്കാരിന്റെ വിശദീകരണം കിട്ടിയ ശേഷമായിരിക്കും ഇക്കാര്യത്തിലൊരു അന്തിമ തീരുമാനത്തിലേക്ക് ഗവർണർ കടക്കുക